ഇ​ട​തു​ഭ​ര​ണം അ​ഴി​മ​തി​യി​ൽ മു​ങ്ങി : ചെ​ന്നി​ത്ത​ല
Monday, September 23, 2019 1:25 AM IST
ഉ​ദു​മ: പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഉ​ദു​മ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​നാ​യി നി​ർ​മി​ക്കു​ന്ന പ്രി​യ​ദ​ർ​ശി​നി മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കി​ഫ്ബി​യു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​യി​ൽ മു​ഖം ന​ഷ്ട​പ്പെ​ട്ട​തു കൊ​ണ്ടാ​ണ് സ​ർ​ക്കാ​റും എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്ക് നേ​രെ അ​ഴി​മ​തി ആ​രോ​പി​ക്കു​ന്ന​ത്. ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാ​ൻ യു​ഡി​എ​ഫ് ത​യാ​റാ​ണ്. എ​ൽഡിഎ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റു​ണ്ടോ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.
വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
വാ​സു മാ​ങ്ങാ​ട്, ജി. ​ര​തി​കു​മാ​ർ, കെ.​നീ​ല​ക​ണ്ഠ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, സി.​കെ. ശ്രീ​ധ​ര​ൻ, ഇ. ​കു​ഞ്ഞി​ക്കേ​ളു​നാ​യ​ർ, ഖാ​ദ​ർ മാ​ങ്ങാ​ട്, ഗീ​ത കൃ​ഷ്ണ​ൻ, സി. ​രാ​ജ​ൻ പെ​രി​യ, കെ.​എ. മു​ഹ​മ്മ​ദ​ലി, പി. ​ഭാ​സ്ക​ര​ൻ നാ​യ​ർ, ഷാ​ന​വാ​സ് പാ​ദൂ​ർ, അ​ൻ​വ​ർ മാ​ങ്ങാ​ട്, കെ.​എം. അ​മ്പാ​ടി, കേ​വീ​സ് ബാ​ല​കൃ​ഷ്ണ​ൻ, ശ്രീ​ധ​ര​ൻ വ​യ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.