ഗ്ലോ​ബ​ൽ ക്ലൈ​മ​റ്റ് സ്ട്രൈ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് അംഗങ്ങൾ
Sunday, September 22, 2019 1:23 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ആ​ഗോ​ള​താ​പ​ന​ത്തി​നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ ലോ​ക​ജ​ന​ത​യെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി സ്വീ​ഡി​ഷ് വി​ദ്യാ​ർ​ഥി​നി ഗ്രീ​റ്റ ത​ൻ​ബ​ർ​ഗ് "ഫ്രൈ​ഡേ ഫോ​ർ ഫ്യൂ​ച്ച​റി​ന്‍റെ' നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ച് സ്കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സ് ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ പ​ട്രോ​ൾ ലീ​ഡേ​ഴ്സ് ക്യാ​മ്പി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 20 മു​ത​ൽ 27 വ​രെ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ ക്ലൈ​മ​റ്റ് സ്ട്രൈ​ക്ക് കാ​മ്പ​യി​നി​ൽ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, സ​ന്ദേ​ശ റാ​ലി, വൃ​ക്ഷ​തൈ ന​ടീ​ൽ, പ​രി​സ​ര ശു​ചീ​ക​ര​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും.
ഇ​തി​നു തു​ട​ർ​ച്ച​യാ​യി ഉ​പ​ജി​ല്ല​യി​ലെ സ്കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു​ന​ട​ത്തും.
കു​ന്നും​കൈ എ​യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​എം. വ​ർ​ഗീ​സ്, കു​മ്പ​ള​പ്പ​ള്ളി എ​സ്കെ​ജി​എം യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​ളി ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ച​ന്ദ്ര​ൻ, ജി​ജോ പി. ​ജോ​സ​ഫ്, സാ​ബു ജോ​സ​ഫ്, ആ​ർ.​കെ. ഹ​രി​ദാ​സ​ൻ, എ​ൻ. ബേ​ബി, കെ.​കെ. ജ​സി​ത തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽകി.