ജേ​സീ​സ് വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Saturday, September 21, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ കാ​ഞ്ഞ​ങ്ങാ​ട് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ജേ​സീ​സ് വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ച്ച​ട​ങ്ങ് വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ ഇ​ന്ത്യ​യു​ടെ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ന​റ്റ​ർ ജോ​മി ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഇ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സോ​വി​ൻ കെ. ​തോ​മ​സ്, സു​മേ​ഷ് സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. ഡോ. ​ബി.​എ​സ്. നി​താ​ന്ത് സ്വാ​ഗ​ത​വും പി. ​സ​ത്യ​ൻ ന​ന്ദിയും പ​റ​ഞ്ഞു.