നീലേശ്വരത്തെ സ്റ്റേഡിയം നിർമാണം അവസാനഘട്ടത്തിൽ
Monday, August 26, 2019 12:57 AM IST
നീ​ലേ​ശ്വ​രം:​ നീ​ലേ​ശ്വ​ര​ത്ത് നി​ർ​മി​ക്കു​ന്ന ഇ​എം​എ​സ് സ്‌​റ്റേ​ഡി​യം നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ്‌​പോ​ർ​ട്‌​സ്‌ ഡ​യ​റ​ക്ട​റേ​റ്റി​ലെ ഉ​ന്ന​ത​സം​ഘം പാ​ലാ​യി പു​ത്ത​രി​യ​ടു​ക്ക​ത്ത്‌ എ​ത്തി.
നി​ർ​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്‌ സ്‌​റ്റേ​ഡി​യം. ചീ​ഫ് എ​ൻ​ജി​നി​യ​ർ കെ. ​ബി​ജു, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി. ​ആ​ന​ന്ദ്, അ​സി. എ​ൻ​ജി​നി​യ​ർ പി. ​ബാ​ല​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി.
18 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന സ്‌​റ്റേ​ഡി​യ​ത്തി​ൽ ഫു​ട്ബോ​ൾ മൈ​താ​നം, വോ​ളി​ബോ​ൾ കോ​ർ​ട്ട്, നീ​ന്ത​ൽ​കു​ളം, കെ​ട്ടി​ടം എ​ന്നി​വ ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി. അ​ത്‌​ല​റ്റി​ക്ക് ട്രാ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ, സ്‌​റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​പി. മു​ഹ​മ്മ​ദ് റാ​ഫി, കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ​മ​നോ​ഹ​ര​ൻ, കെ.​വി. സു​ധാ​ക​ര​ൻ, പി.​വി. രാ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ സ്‌​പോ​ർ​ട്‌​സ്‌ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, സം​സ്ഥാ​ന സ്‌​പോ​ർ​ട്‌​സ്‌ കൗ​ൺ​സി​ൽ അം​ഗം ടി.​വി. ബാ​ല​ൻ, വി.​വി. വി​ജ​യ​മോ​ഹ​ൻ, അ​നി​ൽ ബ​ങ്ക​ളം എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.