ബ​സി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 12 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, August 25, 2019 1:20 AM IST
മ​ഞ്ചേ​ശ്വ​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 12,53,750 രൂ​പ​യു​ടെ കു​ഴ​ല്‍​പ്പണ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കു​മ്പ​ള കോ​യി​പ്പാ​ടി​യി​ലെ അ​ഹ​മ്മ​ദ് ദി​ല്‍​ഷാ​ദി(24)​നെ​യാ​ണ് മ​ഞ്ചേ​ശ്വ​രം എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.
മം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കാ​സ​ർഗോ​ട്ടേ​ക്കു​ള്ള ക​ര്‍​ണാ​ട​ക ആ​ര്‍​ടി​സി ബ​സി​ലെ പി​ന്‍​സീ​റ്റി​ലാ​ണ് യു​വാ​വ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്.
എ​ക്സൈ​സ് സി​ഐ സ​ച്ചി​ദാ​ന​ന്ദ​ന്‍, എ​സ്ഐ സ​ച്ചി​ന്‍, വി. ​ശ​ശി, പി. ​രാ​ജ​ന്‍, പി. ​സു​ജി​ത്, റീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ പ​ണം ക​ണ്ടെ​ത്തി​യ​ത്.
കു​മ്പ​ള​യി​ലെ ഒ​രു ജ്വ​ല്ല​റി​യി​ല്‍ ഏ​ല്‍​പ്പി​ക്കു​ന്ന​തി​നാ​ണ് പ​ണം കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് ദി​ല്‍​ഷാ​ദ് ന​ല്‍​കി​യ മൊ​ഴി.
യു​വാ​വി​നെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സി​ന് കൈ​മാ​റി​യ​തി​നു​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.