ബി​പി​എ​ല്‍ അ​ദാ​ല​ത്ത് 29 മുതൽ
Sunday, August 25, 2019 1:20 AM IST
കാ​സ​ർ​ഗോ​ഡ്: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു കീ​ഴി​ലെ മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, കാ​റ​ഡു​ക്ക, ദേ​ല​മ്പാ​ടി, കു​മ്പ​ഡാ​ജെ, ബെ​ള്ളൂ​ര്‍, കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ എ​ന്നി​വ​യ്ക്കു കീ​ഴി​ല്‍ താ​മ​സ​ക്കാ​രാ​യ മു​ൻ​ഗ​ണ​ന കാ​ര്‍​ഡി​നാ​യി (ബി​പി​എ​ല്‍) ക​ള​ക്ട​റേ​റ്റ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, അ​ക്ഷ​യ (ഓ​ണ്‍​ലൈ​ന്‍) എ​ന്നി​വ വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്കാ​യി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു.
ഈ ​മാ​സം 29 ന് ​കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലും 30 ന് ​കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് മു​ള്ളേ​രി​യ ഗ​ണേ​ഷ് മ​ന്ദി​ര​ത്തി​ലും ദേ​ല​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് ദേ​ല​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും 31 ന് ​ബെ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും കു​മ്പ​ഡാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് കു​മ്പ​ഡാ​ജെ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും.
രാ​വി​ലെ 10.30 മു​ത​ല്‍ വൈ​കു​ന്നേ​രം 3.30 വ​രെ​യാ​ണ് അ​ദാ​ല​ത്ത്. നി​ല​വി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം. പു​തു​താ​യി അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കി​ല്ല.
അ​പേ​ക്ഷ​ക​ര്‍ റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ അ​സ​ല്‍, വീ​ടി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും നി​കു​തി അ​ട​ച്ച ര​സീ​ത്, ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ അ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍, ഏ​റ്റ​വും പു​തി​യ വൈ​ദ്യു​ത ബി​ല്ല്, വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ വാ​ട​ക​ചീ​ട്ട് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. അ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ക്കും. കാ​ര്‍​ഡ് ഉ​ട​മ​യോ അ​ല്ലെ​ങ്കി​ല്‍ കാ​ര്‍​ഡി​ല്‍ ഉ​ള്‍​പെ​ട്ട​വ​രോ അ​ദാ​ല​ത്തി​ല്‍ ഹാ​ജ​രാ​ക​ണം .