നാ​ടി​ന്‍റെ വി​ക​സ​ന​മു​ണ്ടാ​കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ: മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ
Sunday, August 25, 2019 1:19 AM IST
രാ​ജ​പു​രം: നാ​ടി​ന്‍റെ എ​ല്ലാ വി​ക​സ​ന​വും വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഊ​ന്നി​യാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. മു​ൻ​ത​ല​മു​റ ന​മു​ക്കു​വേ​ണ്ടി ചെ​യ്തു​ത​ന്ന​തു​പോ​ലെ ന​മു​ക്കും വ​രും ത​ല​മു​റ​യു​ടെ ന​ല്ല വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ടി പ​ല​തും ചെ​യ്യാ​ൻ ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
താ​യ​ന്നൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ശ​താ​ബ്ദി സ്മാ​ര​ക​മാ​യി നി​ർ​മി​ക്കു​ന്ന സ്കൂ​ൾ ക​വാ​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
നൂ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ്കൂ​ൾ ആ​രം​ഭി​ച്ച ആ​ല​ത്ത​ടി ത​റ​വാ​ട്ടി​ൽ നി​ന്ന് തു​ട​ങ്ങി​യ ദീ​പ​ശി​ഖാ​പ്ര​യാ​ണം സ്കൂ​ളി​ൽ എ​ത്തി​യ​തോ​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് സ്കൂ​ളി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ന്നു. സ്‌​കൂ​ളി​ന് സ്ഥ​ലം ന​ൽ​കി​യ അ​യ​ക്കി​വീ​ട്ടി​ൽ രാ​മ​ന്‍ നാ​യ​ർ, മു​ള​ങ്ങാ​ട്ടി​ൽ ജോ​സ​ഫ്, കു​ട​കു​ത്തി​യേ​ൽ ജോ​സ​ഫ് എ​ന്നി​വ​രു​ടെ കു​ടും​ബാ​ംഗ​ങ്ങ​ളെ​യും ആ​ല​ത്ത​ടി മ​ലൂ​ർ, കീ​പ്പേ​രി ത​റ​വാ​ട്ടം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.
ച​ട​ങ്ങി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ഇ. ​പ​ത്മാ​വ​തി, കോ​ടോം-​ബേ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​ഭൂ​പേ​ഷ്, സ​ജി​താ ശ്രീ​കു​മാ​ർ, ല​താ ഗം​ഗാ​ധ​ര​ൻ, എ​ൻ.​വി. ബി​ന്ദു​ലേ​ഖ, എ. ​അ​നി​ൽ​കു​മാ​ർ, മു​സ്ത​ഫ താ​യ​ന്നൂ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റീ​ജ​ണ​ൽ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എ​ൻ. ശി​വ​ൻ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​സ​ര​സ്വ​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ്, പി.​ജെ. വ​ർ​ഗീ​സ്, യു. ​ത​മ്പാ​ൻ, ബി​നോ​യ് ആ​ന്‍റ​ണി, ടി. ​കൃ​ഷ്ണ​ൻ മൊ​യി​ലം, എ.​എ​സ്. ഹ​മീ​ദ് ഹാ​ജി, ഉ​മേ​ശ​ൻ ന​ർ​ക്ക​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ സ്വാ​ഗ​ത​വും ഹെ​ഡ്മാ​സ്റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ ക​ലാ​-കാ​യി​ക മ​ത്സ​ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ന​ട​ക്കും.
സെ​പ്തം​ബ​ര്‍ 21 ന് ​പൂ​ര്‍​വ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ഗ​മം, ഒ​ക്ടോ​ബ​റി​ല്‍ ശാ​സ്ത്രം, ഗ​ണി​തം, പൈ​തൃ​കം, ഐ​ടി, ചി​ത്രം, ശി​ല്പം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദ​ർ​ശ​നം, ന​വം​ബ​റി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ഡി​സം​ബ​റി​ല്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ഹാ​സം​ഗ​മം, പ​ഞ്ചാ​യ​ത്ത് ത​ല ഫു​ട്‌​ബോ​ള്‍ മ​ത്സ​രം, ജ​നു​വ​രി​യി​ല്‍ കു​ട്ടി​ക​ൾ​ക്കാ​യി റ​വ​ന്യൂ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ, ഫെ​ബ്രു​വ​രി​യി​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്കാ​യി ക​ലാ​മേ​ള, ഏ​പ്രി​ലി​ല്‍ മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും പ​ങ്കെ​ടു​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ഒ​രു​ക്കും.