രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ ഏ​ഴു​ല​ക്ഷം രൂ​പ പി​ടി​കൂ​ടി
Thursday, August 22, 2019 1:18 AM IST
പെ​ര്‍​ള: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന 7,08,000 രൂ​പ​യു​മാ​യി മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് അ​ള്ളാ​ങ്കു​ള​ത്തെ അ​ബ്ദു​ൾ സ​യ്ദി​നെ(40)​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴിഞ്ഞ ദി​വ​സം രാ​ത്രി 8.40 ഓ​ടെ പെ​ര്‍​ള എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം കാ​സ​ർ
ഗോ​ഡ് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് അ​ബ്ദു​ല്‍ സെ​യ്ദ് പി​ടി​യി​ലാ​യ​ത്. അ​ബ്ദു​ല്‍ സ​യ്ദ് ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ര്‍ എ​ക്സൈ​സ് സം​ഘം ത​ട​ഞ്ഞു​നി​ര്‍​ത്തു​ക​യും ഇ​യാ​ളു​ടെ ട്രൗ​സ​റി​ന്‍റെ കീ​ശ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ഇ​ത്ര​യും തു​ക​യ്ക്ക് രേ​ഖ​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ദി​യ​ഡു​ക്ക പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. രേ​ഖ​ക​ളി​ല്ലാ​തെ പ​ണം കൈ​വ​ശം വ​ച്ച​തി​ന് അ​ബ്ദു​ല്‍ സെ​യ്ദി​നെ​തി​രേ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്തു.
എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​നി​വാ​സ​ന് പു​റ​മെ പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ്രീ​ജി​ത്ത്, വി​ന​യ​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ മ​ഹേ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.