കാ​ട്ടു​പ​ന്നി​വേ​ട്ട: യു​വാ​വി​ന് ത​ട​വും പി​ഴ​യും
Wednesday, August 21, 2019 1:23 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ൽ യു​വാ​വി​ന് ഒ​രു വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യ​ട​ക്കാ​നും കാ​സ​ർ​ഗോ​ഡ് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ചു.
ദേ​ലം​പാ​ടി മ​യ്യ​ള ഹൗ​സി​ൽ രാ​മ​ച​ന്ദ്ര​യെ (36) ആ​ണ്‍ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്നു​മാ​സം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2014 ഡി​സം​ബ​ർ 18 ന് ​പു​ല​ർ​ച്ചെ​യാ​ണ്‍ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ൽ രാ​മ​ച​ന്ദ്ര വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​കു​ന്ന​ത്.
കേസിൽ മ​യ്യ​ള​യി​ലെ ദാ​മോ​ദ​ര​ൻ എ​ങ്ക​ണ്ണ​മൂ​ല​യി​ലെ ര​വി​ച​ന്ദ്ര എ​ന്നി​വ​രെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തേ​വി​ട്ടി​രു​ന്നു.