കൊ​ല​ക്കേ​സ് പ്ര​തി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, July 23, 2019 2:04 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ സൈ​നു​ല്‍ ആ​ബി​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്നാം​പ്ര​തി വി​ദ്യാ​ന​ഗ​ര്‍ നെ​ല്‍​ക്ക​ള കോ​ള​നി​യി​ലെ പ്ര​ശാ​ന്തി(33)​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പ്ര​തി​ക​ളെ കൂ​ടി കാ​സ​ര്‍​ഗോ​ഡ് സി​ഐ എ.​അ​നി​ല്‍​കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. ബെ​ദി​ര​യി​ലെ റ​ഫീ​ഖ് (34), അ​ണ​ങ്കൂ​ര്‍ ടി​പ്പു​ന​ഗ​റി​ലെ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
അ​റ​സ്റ്റി​ലാ​യ റ​ഫീ​ഖ് ബി​എം​എ​സ് ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​സു​ഹാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ​ട​ക്കം 11 ഓ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.