അഹമ്മദ് ഷെരീഫ് വീണ്ടും ജില്ലാ പ്രസിഡന്‍റ്, കെ.ജെ. സജി സെക്രട്ടറി
Thursday, July 11, 2019 1:40 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ​യും ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​ജെ. സ​ജി പ​ന​ത്ത​ടി​യെ​യും ട്ര​ഷ​റ​റാ​യി മാ​ഹി​ൻ കോ​ളി​ക്ക​ര (കാ​സ​ർ​ഗോ​ഡ്) യെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യാ​ണ് അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.
വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി കെ.​വി. ല​ക്ഷ്മ​ണ​ൻ തൃ​ക്ക​രി​പ്പൂ​ർ, പി.​പി. മു​സ്ത​ഫ ചെ​റു​വ​ത്തൂ​ർ, സി.​എ​ച്ച്. ഷം​സു​ദ്ധീ​ൻ നീ​ലേ​ശ്വ​രം, വി​ക്രം പൈ ​കു​മ്പ​ള, ടി.​എ. ഇ​ല്യാ​സ് കാ​സ​ർ​കോ​ട്, ശ​ങ്ക​ര നാ​രാ​യ​ണ മ​യ്യ ബ​ദി​യ​ടു​ക്ക, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യി ഗി​രീ​ഷ് ചീ​മേ​നി, ഷി​ഹാ​ബ് ഉ​സ്മാ​ൻ, ജി.​എ​സ്. ശ​ശി​ധ​ര​ൻ, ഇ​ർ​ഷാ​ദ് ഉ​പ്പ​ള, മു​ര​ളീ​ധ​ര​ൻ ചി​റ്റാ​രി​ക്കാ​ൽ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.
കാ​സ​ർ​ഗോ​ഡ് വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സീ​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.