യു​വാ​ക്ക​ളെ ആക്ര​മി​ച്ച് പ​ണം​ത​ട്ടി​യെ​ടു​ത്തു
Thursday, July 11, 2019 1:40 AM IST
ബ​ദി​യ​ഡു​ക്ക: ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ്ഡി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തു. പെ​ര്‍​ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. പ​ള്ള​ക്കാ​ന സ്വ​ദേ​ശി​ക​ളാ​യ ഉ​ദ​യ​ശ​ങ്ക​ര്‍, സു​ഹൃ​ത്ത് വി​ശാ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​രു​ന്നു​സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മൂ​ന്നം​ഗ സം​ഘം ബൈ​ക്കി​ലെ​ത്തി അ​ക്ര​മം ന​ട​ത്തി​യ​ത്.
വി​ശാ​ലി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​യി​രം രൂ​പ​യും അ​ക്ര​മി​സം​ഘം ത​ട്ടി​യെ​ടു​ത്തു. ഉ​ദ​യ​ശ​ങ്ക​റി​ന്‍റെ കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്‌. ഇ​രു​വ​രും പെ​ര്‍​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്ന്പേ​ര്‍​ക്കെ​തി​രേ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്തു.