കാലവർ‍ഷം കനക്കുന്നു; മഴക്കലിയിൽ ജില്ല
Thursday, July 11, 2019 1:38 AM IST
പാ​ലാ​വ​യ​ൽ: മെ​യ്യാ​ലി​ലും മീ​ന​ഞ്ചേ​രി​യി​ലും മ​രം വീ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്നു. മെ​യ്യാ​യി​ലെ ഇ​ട​വ​ഴി​ക്ക​ൽ ത​ങ്ക​ച്ച​ന്‍റെ(​വ​ർ​ഗീ​സ്) വീ​ടി​നു​മു​ക​ളി​ലും മീ​ന​ഞ്ചേ​രി​യി​ലെ വ​ട്ട​ക്കു​ന്നേ​ൽ മോ​സ​സി​ന്‍റെ വീ​ടി​നു മു​ക​ളി​ലു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വീ​ശി​യ​ടി​ച്ച കാ​റ്റ് നാ​ശം​വി​ത​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ത​ങ്ക​ച്ച​ന്‍റെ വീ​ട്ടി​നു​പി​ന്നി​ലെ നെ​ല്ലി​മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ത​ങ്ക​ച്ച​നും കു​ടും​ബ​വും ശ​ബ്ദം​കേ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടിര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ടി​നു മ​ച്ചു​ള്ള​തി​നാ​ൽ ത​ക​ർ​ന്ന ഓ​ടും മ​ര​ങ്ങ​ളും നി​ല​ത്തു​വീ​ണി​ല്ല.

മീ​ന​ഞ്ചേ​രി​യി​ലെ വ​ട്ട​ക്കു​ന്നേ​ൽ മോ​സ​സി​ന്‍റെ വീ​ട്ടി​നു​മു​ക​ളി​ലേ​ക്ക് തൊ​ട്ട​ടു​ത്തു​നി​ന്ന മാ​വാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പാ​ലാ​വ​യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​എ​സ്. ശ്യാം, ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ജോ​ളി പേ​ണ്ടാ​നം, പു​ഷ്പ​മ്മ ക​ള​മ്പു​കാ​ട്ട് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട്: ക​ന​ത്ത​മ​ഴ​യി​ല്‍ ഏ​റാം​ചി​റ്റ-​വെ​ള്ള​രി​ക്കു​ണ്ട് റോ​ഡി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്നു. പ്ലാ​ത്തോ​ട്ട​ത്തി​ല്‍ കു​ര്യ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. ആ​ര്‍​ക്കും അ​പ​ട​മി​ല്ല.
മ​ഴ ശ​ക്ത​മാ​യി തു​ട​ര്‍​ന്നാ​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം​കൂ​ടി ഇ​ടി​ഞ്ഞു വീ​ഴു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

കാ​സ​ര്‍​ഗോ​ഡ്: മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു റെ​യി​ല്‍​പ്പാ​ത​യി​ല്‍ സു​ബ്ര​ഹ്മ​ണ്യ റോ​ഡ്, എ​ട​കു​മാ​രി സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ​തി​നെ​ത്തുട​ര്‍​ന്ന് തീ​വ​ണ്ടി​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ര്‍​ന്നു ക​ണ്ണൂ​രി​ല്‍നി​ന്ന് ഇ​തു​വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ള്‍ പാ​ല​ക്കാ​ട് വ​ഴി തി​രി​ച്ചു​വി​ട്ടു.

ക​ണ്ണൂ​രി​ല്‍നി​ന്നും കാ​ര്‍​വാ​റി​ല്‍നി​ന്നും ബം​ഗ​ളൂ​രു സി​റ്റി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള പ്ര​തി​ദി​ന തീ​വ​ണ്ടി​ക​ളും ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സം യ​ശ്വ​ന്ത​പു​ര​യി​ല്‍ നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​മാ​ണ് പാ​ല​ക്കാ​ട് വ​ഴി ഓ​ടു​ക.

പാ​ള​ത്തി​ലേ​ക്കു വീ​ണ മ​ണ്ണ് നീ​ക്കം​ചെ​യ്ത് ഗ​താ​ഗ​തം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.