മ​ട്ട​ന്നൂ​ർ നെ​ല്ലൂ​ന്നി​യി​ൽ ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു കു​ത്തേ​റ്റു
Tuesday, June 25, 2019 1:38 AM IST
മ​ട്ട​ന്നൂ​ർ: നെ​ല്ലൂ​ന്നി​യി​ൽ ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു കു​ത്തേ​റ്റു. നെ​ല്ലൂ​ന്നി സ്വ​ദേ​ശി​ക​ളാ​യ വൈ​ശാ​ഖ് (24), സ​നൂ​പ് (20) എ​ന്നി​വ​ർ​ക്കാ​ണു കു​ത്തേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ നെ​ല്ലൂ​ന്നി അ​ര​യാ​ൽ ബ​സ് വെ​യ്റ്റിം​ഗ് ഷെ​ൽ​ട്ട​റി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. കു​ത്തേ​റ്റ​നി​ല​യി​ൽ ക​ണ്ട യു​വാ​ക്ക​ളെ സ​മീ​പ​ത്തെ ക​ട​ക്കാ​ര​നാ​ണ് കാ​റി​ൽ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്നു ക​ണ്ണൂ​രി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ക​ട​വ​രാ​ന്ത​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ലോ​റി​യി​ൽ എ​ത്തി​യ​വ​ർ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. സം​ഭ​വം അ​റി​ഞ്ഞ് ഇ​രി​ട്ടി ഡി ​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴ​വ​ള​പ്പി​ൽ, മ​ട്ട​ന്നൂ​ർ സി​ഐ കെ.​രാ​ജീ​വ് കു​മാ​ർ, എ​സ്ഐ സി.​സി. ല​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.