ആ​യു​ഷ് വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ളെ കേ​ര​ളം അ​വ​ഗ​ണി​ക്കു​ന്നെ​ന്ന്
Tuesday, June 25, 2019 1:38 AM IST
ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ ആ​യു​ർ​വേ​ദ വ​കു​പ്പി​ൽ താ​ത്കാ​ലി​ക ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​റെ നി​യ​മി​ക്കു​ന്ന​തി​ന് ആ​യു​ഷ് വ​കു​പ്പ് അ​ന്പ​ത്തി​യൊ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ അ​നു​വ​ദി​ച്ചി​ട്ടും ഒ​റ്റ ഇ​ൻ​സ്പെ​ക്ട​റെ പോ​ലും നി​യ​മി​ച്ചി​ല്ല. നി​ല​വി​ൽ 1500 ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​റ് ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തിക്കുന്ന​തെ​ന്നും ക​റു​വ​പ​ട്ട ക​ർ​ഷ​ക​നാ​യ പ​യ്യാ​ന്പ​ല​ത്തെ ലി​യോ​നാ​ർ​ഡ് ജോ​ൺ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പു​തി​യ ആ​യു​ഷ് നി​യ​മ പ്ര​കാ​രം 15 മു​ത​ൽ 30 വ​രെ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഒ​രു ഇ​ൻ​സ്പെ​ക്ട​ർ വേ​ണം. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളി​ലെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​കെ​യു​ള്ള​ത് ആ​റ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണ്. താ​ത്കാ​ലി​ക​മാ​യി ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ച തു​ക സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ വി​നി​യോ​ഗി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് ഡ​പ്യൂ​ട്ടി ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീ​സി​ൽ നി​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് ല​ഭി​ച്ച മ​റു​പ​ടി.
2016 ലെ ​പി​എ​സ‌്സി റാ​ങ്ക് ലി​സ്റ്റ് പ്ര​കാ​രം ആ​യു​ർ​വേ​ദ വ​കു​പ്പി​ൽ 200 പേ​ർ നി​യ​മ​നം കാ​ത്തു നി​ൽ​ക്കു​ന്പോ​ഴാ​ണ് ഈ ​സ്ഥി​തി. ആ​യു​ഷ് വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ളെ കേ​ര​ളം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ലി​യോ​നാ​ർ​ഡ് ജോ​ൺ പ​റ​ഞ്ഞു.