ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റെ​യ്ഡ് തു​ട​രു​ന്നു; വീ​ണ്ടും മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​കൂ​ടി
Tuesday, June 25, 2019 1:38 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മൂ​ന്നാം​ദി​വ​സ​വും റെ​യ്ഡ് തു​ട​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ജ​യി​ൽ മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗ് തു​ട​ക്കം കു​റി​ച്ച റെ​യ്ഡി​ന്‍റെ തു​ട​ർ​ച്ച​യാ​യി കഴിഞ്ഞ രാ​ത്രിയും ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വ്യാ​പ​ക​മാ​യ റെ​യ്ഡ് ന​ട​ന്നു. സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് ടി. ​ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​ന്നും ര​ണ്ടും ബ്ലോ​ക്കു​ക​ൾ ഇ​ന്ന​ലെ അ​രി​ച്ചു​പെ​റു​ക്കി. ഇ​തി​നി​ടെ ര​ണ്ടാം​ബ്ലോ​ക്കി​ൽ നി​ന്ന് ര​ണ്ടു മൊ​ബൈ​ൽ​ഫോ​ണും ഒ​രു ചാ​ർ​ജ​റും ക​ണ്ടെ​ടു​ത്തു. പ​ല ബ്ലോ​ക്കു​ക​ളി​ലും സ​മാ​ന്ത​ര പാ​ച​ക​പ്പു​ര​യും ക​ണ്ടെ​ത്തി.
ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഒ​രു പൊ​തി ക​ഞ്ചാ​വും പി​ടി​കൂ​ടി​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ജ​യി​ൽ മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ഫോ​ണു​ക​ളും ക​ഞ്ചാ​വും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ജ​യി​ൽ സൂ​പ്ര​ണ്ട് ടി. ​ബാ​ബു​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്. ജ​യി​ലി​ൽ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​യ​തോ​ടെ രാ​ഷ്‌​ട്രീ​യ പി​ന്തു​ണ ത​ട​വു​കാ​ർ​ക്ക് കു​റ​ഞ്ഞ​താ​യാ​ണു സൂ​ച​ന. ഇ​തോ​ടെ പ​ല​ത​ട​വു​കാ​രും റെ​യ്ഡി​നെ ഏ​റെ ഭ​യ​ത്തോ​ടെ​യാ​ണു കാ​ണു​ന്ന​ത്. ഇ​നി​യും റെ​യ്ഡ് തു​ട​രു​മെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന.