ഇ​റ്റ​ലി​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ വ​കു​പ്പ് മേ​ധാ​വി വി​മ​ൽ ജ്യോ​തി സ​ന്ദ​ർ​ശി​ക്കും
Tuesday, June 25, 2019 1:37 AM IST
ക​ണ്ണൂ​ർ: വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ ഐ​ഇ​ഇ​ഇ​യു​ടെ പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് സൊ​സൈ​റ്റി ചാ​പ്റ്റ​ർ- 2020 ഫെ​ബ്രു​വ​രി​യി​ൽ ഡോ.​പൗ​ലോ മെ​ക്കാ​നി സ​ന്ദ​ർ​ശി​ക്കും. ഇ​റ്റ​ലി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പാ​ദു​വാ​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ആ​ണ് ഡോ.​പൗ​ലോ മെ​ക്കാ​നി. സ​ന്ദ​ർ​ശ​ന​ശേ​ഷം വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ൽ അ​ദ്ദേ​ഹം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ ഐ​ഇ​ഇ​ഇ പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് സൊ​സൈ​റ്റി ചാ​പ്റ്റ​ർ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ഈ ​സം​ഘ​ട​ന​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്രാ​വ​ൽ ഗ്രാ​ന്‍റോ​ടു കൂ​ടി വി​ദേ​ശ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളു​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഐ​ഇ​ഇ​ഇ​യു​ടെ സ​ഹാ​യ​ത്താ​ൽ വി​ദേ​ശ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.