പ​ണം ത​ട്ടി​പ്പ​റി സം​ഘ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ആ​ർ​എ​സ്എ​സ്-സി​പി​എം ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ
Tuesday, June 25, 2019 1:37 AM IST
പാ​നൂ​ർ: രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ലു​ക​ൾ പി​ടി​ച്ചു​പ​റി​ക്കാ​യി പാ​നൂ​രി​ൽ ഒ​ന്നി​ക്കു​ന്നു. പി​ടി​ച്ചു​പ​റി, ക​ഞ്ചാ​വ് വി​ല്പ​ന എ​ന്നി​വ​യ്ക്കു പി​ന്നി​ൽ ആ​ർ​എ​സ്എ​സ്, സി​പി​എം ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ​ന്ന് പോ​ലീ​സ്. പാ​ല​ക്കൂ​ൽ, എ​ലാ​ങ്കോ​ട് ഭാ​ഗ​ത്തു നി​ന്നും വ​ഴി​യാ​ത്ര​ക്കാ​രാ​യ അ​ബ്ദു​റ​ഹി​മാ​ൻ,ഷ​മീ​ർ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​മാ​ണ് പു​തി​യ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.​മേ​ഖ​ല​യി​ൽ ന​ട​ന്ന സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ​വ​രാ​ണ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും സം​ശ​യ നി​ഴ​ലി​ലു​ള​ള​വ​രും.
ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ പാ​ല​ക്കൂ​ൽ ക​ണ്ണ​ന്‍റെ പീ​ടി​ക​യി​ലെ സു​ബീ​ഷ്, ആ​ഷി​ഖ്, കെ​.സി.​മു​ക്കി​ലെ ആ​ദ​ർ​ശ് എ​ന്നി​വ​രെ ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലും സം​ഘ​വും ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​വ​രു​ടെ മൊ​ബൈ​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മു​ത്താ​റി​പീ​ടി​ക​യി​ലെ സി​പി​എം ക്രി​മി​ന​ലി​ന്‍റെ വി​ളി​യാ​ണ് ഏ​റെ വ​ന്ന​താ​യി ക​ണ്ട​ത്. ഇ​യാ​ൾ കു​ഴ​ൽ​പ്പ​ണം ത​ട്ടി​പ്പ​റി​ച്ച് പ​ണ​ക്കാ​ര​നാ​യി. ക​ഞ്ചാ​വ് ലോ​ബി​യു​ടെ പ്ര​ധാ​ന ക​ണ്ണി കൂ​ടി​യാ​യ ഇ​യാ​ൾ നി​ര​വ​ധി ബി​ജെ​പി​ക്കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ജ​യി​ൽ​വാ​സ​വും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി അ​ര​യാ​ക്കൂ​ൽ സ്വ​ദേ​ശി​ക​ളാ​ണ്.
വി​ദേ​ശ​ത്തുനി​ന്ന് അ​ന​ധി​കൃ​ത​മാ​യി എ​ത്തു​ന്ന പ​ണം ക​വ​ർ​ന്ന് ല​ക്ഷ​ങ്ങ​ൾ സ​മ്പാ​ദി​ച്ച​തോ​ടെ​യാ​ണ് എ​ലാ​ങ്കോ​ട് ഭാ​ഗ​ത്തു​ള്ള ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രു​ടെ ക​ണ്ണി​ക​ളാ​കു​ന്ന​ത്. ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര​മാ​യ പ്ര​ദേ​ശ​ത്തു വ​രു​ന്ന പ​ണം പി​ടി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പു​തി​യ ടീ​മി​നെ ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. കാ​ട്ടീ​ന്‍റ​വി​ട ആ​ദ​ർ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തു​ന്ന കു​ഴ​ൽ​പ​ണ​ങ്ങ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യാ​ണ് ആ​രം​ഭം. വി​വ​രം ന​ൽ​കു​ന്ന​വ​രും നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രും ല​ഭി​ച്ച തു​ക വീ​തംവ​യ്ക്കും. ഇ​താ​ണു പ​തി​വ് രീ​തി.
വി​ദേ​ശ​ത്തുനി​ന്നു​ള​ള ഇ​ൻ​ഫോ​ർ​മ​ർ​ക്ക് ആ​ദ്യം അ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ച് ഉ​ട​ൻ അ​തു നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കു​ഴ​ൽ​പ്പ​ണ ഏ​ജ​ന്‍റി​നെ സ​മീ​പി​ക്കും.​ചെ​റി​യ തു​ക​യു​മാ​യി വ​രു​ന്ന ഏ​ജ​ന്‍റ് ആ ​പ്ര​ദേ​ശ​ത്തു ന​ൽ​കാ​നു​ള​ള മ​റ്റു തു​ക​യും കൈ​വ​ശം വ‌‌​ച്ചാ​കും വ​രി​ക.​ഇ​തി​നാ​ൽ ത​ട്ടിപ്പ​റി​ക്കു​ന്ന​വ​ർ​ക്കു ല​ക്ഷ​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്യും. പാ​ല​ക്കൂ​ൽ രാ​മ​ന്‍റെ പീ​ടി​ക​യ്ക്കു സ​മീ​പ​ത്ത് വച്ച് കൊ​ടു​വ​ള​ളി സ്വ​ദേ​ശി അ​ബ്ദു​റ​ഹി​മാ​ന്‍റെ പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഈവി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്ന​ത്.​ആ കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട സു​ബീ​ഷി​‍ന്‍റെ വീ​ട്ടി​ലേ​ക്ക് 20,000രൂ​പ​യു​മാ​യി എ​ത്തി​യ അ​ബ്ദു​റ​ഹി​മാ​നെ ത​ട​ഞ്ഞ് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി 4.95ല​ക്ഷം രൂ​പ​യാ​ണ് അ​ക്ര​മി​ക​ൾ ക​വ​ർ​ന്ന​ത്.​സു​ബീ​ഷി​ന്‍റെ ബ​ന്ധു​വി​ന് ഗ​ൾ​ഫി​ലേ​ക്ക് 20,000 രൂ​പ അ​യ​ച്ച് കൊ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് ഈ ​ഓ​പ്പ​റേ​ഷ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. കൃ​ത്യ​മാ​യ സ​മ​യ​വും,ആ​ളു​ടെ ഫോ​ൺ​ന​മ്പ​റും ക​വ​ർ​ച്ച സം​ഘ​ത്തി​നു ല​ഭി​ക്കു​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​കും.
ഇ​തേ സം​ഘ​ങ്ങ​ളി​ൽ ചി​ല​ർ​ക്ക് ക​ഞ്ചാ​വുലോ​ബി​യു​മാ​യും ബ​ന്ധ​മു​ണ്ട്. ല​ഹ​രി​യും പ​ണ​വും ല​ഭി​ച്ച​തോ​ടെ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം മ​റ​ന്ന് ഭാ​യ്, ഭാ​യ് ആ​യി​രി​ക്കു​ക​യാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ.​ അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭ്യ​മാ​യ സൂ​ച​ന പ്ര​കാ​രം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ ചെ​ണ്ട​യാ​ട് കു​നു​മ്മ​ലി​ലെ​യും കു​റ്റേ​രി കെ.​സി.​മു​ക്കി​ലെ​യും എ​ലാ​ങ്കോ​ട്ടെ സ​ഹോ​ദ​ര​ങ്ങ​ളും സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ മു​ത്താ​റിപ്പീടി​ക​യി​ലെ ക്രി​മി​ന​ലും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടും.​തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ​ക്കു സ​ഹാ​യ​മൊ​രു​ക്കി​യ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തെ​യും പ്ര​തി ചേ​ർ​ക്കും.​ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​വ​ർ​ച്ച ാസം​ഘ​ത്തെ പൂ​ട്ടാ​നാ​ണ് ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേശം.