17 സ്‌​കൂ​ളു​ക​ളു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കും
Tuesday, June 25, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന സ്‌​കൂ​ളു​ക​ളു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു.
കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ (കൈ​റ്റ്) മേ​ല്‍​നോ​ട്ട​ത്തി​ല്‍ നി​ല​വി​ല്‍ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ അ​ഞ്ചു സ്‌​കൂ​ളു​ക​ളും മൂ​ന്നുകോ​ടി രൂ​പ​യു​ടെ 12 സ്‌​കൂ​ളു​ക​ളു​മാ​ണ് ആ​ദ്യ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ഇ​തി​ല്‍ അ​ഞ്ചു​കോ​ടി വി​ഭാ​ഗ​ത്തി​ല്‍ ക​ക്കാ​ട് ജി​എ​ച്ച്എ​സ്എ​സി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജൂ​ലൈ മാ​സം ത​ന്നെ പൂ​ര്‍​ത്തി​യാ​കും. പി​ലി​ക്കോ​ട്, മൊ​ഗ്രാ​ല്‍, പെ​രി​യ എ​ന്നീ സ്‌​കൂ​ളു​ക​ളു​ടെ അ​ന്പ​തു ശ​ത​മാ​ന​ത്തി​ല​ധി​കം നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. ഇ​വ സെ​പ്റ്റം​ബ​റോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്നു. ത​ള​ങ്ക​ര സ്‌​കൂ​ളി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വൈ​കി​യാ​ണ് തു​ട​ങ്ങി​യ​ത്.
മൂ​ന്നു​കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ല്‍ ബ​ന്ത​ടു​ക്ക, ചാ​യ്യോ​ത്ത്, ചെ​ര്‍​ക്ക​ള സെ​ന്‍​ട്ര​ല്‍ എ​ന്നീ സ്‌​കൂ​ളു​ക​ള്‍ ജൂ​ലൈ​യി​ലും കു​ട്ട​മ​ത്ത്, വെ​ള്ളി​ക്കോ​ത്ത്, ബ​ളാ​ന്തോ​ട് സ്‌​കൂ​ളു​ക​ള്‍ ഡി​സം​ബ​റി​ലും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മാ​ലോ​ത്ത് ക​സ​ബ, മൊ​ഗ്രാ​ല്‍, കാ​ഞ്ഞ​ങ്ങാ​ട്, അ​ഡൂ​ര്‍ സ്‌​കൂ​ളു​ക​ള്‍ റീ​ടെ​ണ്ട​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്നാ​ണ് അ​വ​സാ​ന​തീ​യ​തി. കു​ണ്ടം​കു​ഴി, ഉ​ദു​മ സ്‌​കൂ​ളു​ക​ള്‍ ധ​ന​കാ​ര്യ അ​നു​മ​തി​ക്കാ​യി കി​ഫ്ബി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളു​ടെ​യും നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി മോ​ണി​റ്റ​ര്‍ ചെ​യ്യാ​നും ഈ ​അ​ധ്യ​യ​ന​വ​ര്‍​ഷം​ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി കൈ​റ്റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ൻ​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു.
സ്‌​കൂ​ളു​ക​ളു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ത​ല്‍​സ്ഥി​തി www.kite.kerala.gov.in ല്‍ ​ല​ഭ്യ​മാ​ണ്.