ബ​സു​ക​ള്‍ ഓ​ട്ടംനി​ര്‍​ത്തി; മാ​ണി​മൂ​ല​യി​ല്‍ യാ​ത്രാ​ദു​രി​തം രൂ​ക്ഷ​ം
Tuesday, June 25, 2019 1:34 AM IST
കാ​സ​ർ​ഗോ​ഡ്: ബ​സു​ക​ളോ​രോ​ന്നാ​യി ഓ​ട്ടംനി​ര്‍​ത്തി​യ​തോ​ടെ അ​തി​ര്‍​ത്തി​ഗ്രാ​മ​മാ​യ മാ​ണി​മൂ​ല​യി​ല്‍ യാ​ത്രാ​ദു​രി​തം രൂ​ക്ഷ​മാ​യി. കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന ഭൂ​രി​ഭാ​ഗം സ്വ​കാ​ര്യ ബ​സു​ക​ളും മൂ​ന്നു​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ബ​ന്ത​ടു​ക്ക ടൗ​ണി​ലെ​ത്തി യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി ഇ​തു​വ​രെ ഈ ​റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് തു​ട​ങ്ങി​യി​ട്ടു​മി​ല്ല.
ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും മ​ല​യാ​ളി​ക​ള്‍ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​മാ​ണ് മാ​ണി​മൂ​ല. ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ല്ലാം കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ങ്ങ​ളു​മാ​യോ ബ​ന്ത​ടു​ക്ക, കോ​ളി​ച്ചാ​ല്‍ തു​ട​ങ്ങി​യ സ​മീ​പ ടൗ​ണു​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വി​ടെ​യു​ള്ള​വ​ര്‍ ക​ഴി​യു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്കും അ​ങ്ങ​നെ​ത​ന്നെ.
ഇ​പ്പോ​ള്‍ രാ​വി​ലെ ആ​റ​ര​യ്ക്കും ഏ​ഴ​ര​യ്ക്കും യാ​ത്ര പു​റ​പ്പെ​ടു​ക​യും വൈ​കി​ന്നേരം അ​ഞ്ച​ര​യ്ക്കും ആ​റി​നു​മാ​യി തി​രി​ച്ചെ​ത്തു​ക​യും ചെ​യ്യു​ന്ന ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.
ബ​ന്ത​ടു​ക്ക​യി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് പോ​കു​ന്ന ഒ​രു സ്വ​കാ​ര്യ ബ​സ് പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​ന്‍​വേ​ണ്ടി മാ​ത്രം രാ​വി​ലെ 8.20നു ​മാ​ണി​മൂ​ല​യി​ലേ​ക്ക് വ​രു​ന്നു​ണ്ട്. നേ​ര​ത്തേ ബ​ന്ത​ടു​ക്ക-​മാ​ണി​മൂ​ല റൂ​ട്ടി​ല്‍ പ​ന്ത്ര​ണ്ടോ​ളം ബ​സു​ക​ള്‍ ഓ​ടി​യി​രു​ന്ന​താ​ണ്.
ഓ​രോ​ന്നാ​യി ഓ​ട്ടം നി​ര്‍​ത്തി​യാ​ണ് ഇ​പ്പോ​ള്‍ മൂ​ന്നെ​ണ്ണ​ത്തി​ലൊ​തു​ങ്ങി​യ​ത്. ബ​സു​ക​ളി​ല്ലാ​ത്ത​തു​മൂ​ലം ഏ​റ്റ​വു​മ​ധി​കം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.
ആ​കെ​യു​ള്ള ബ​സു​ക​ളി​ല്‍ ക​യ​റാ​നാ​യി​ല്ലെ​ങ്കി​ല്‍ സ​മാ​ന്ത​ര ഓ​ട്ടോ-​ജീ​പ്പ് സ​ര്‍​വീ​സു​ക​ളി​ല്‍ ചാ​ര്‍​ജ് ഇ​ള​വി​ല്ലാ​തെ യാ​ത്ര​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് അ​വ​ര്‍.
സാ​ധാ​ര​ണ യാ​ത്ര​ക്കാ​രും മി​ക്ക​സ​മ​യ​ങ്ങ​ളി​ലും സ​മാ​ന്ത​ര സ​ര്‍​വീ​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്നു. അ​തേ​സ​മ​യം സ​മാ​ന്ത​ര സ​ര്‍​വീ​സു​ക​ളു​മാ​യു​ള്ള മ​ത്സ​രം​മൂ​ല​മാ​ണ് ബ​സു​ക​ള്‍ ഓ​ട്ടംനി​ര്‍​ത്തേ​ണ്ടി​വ​ന്ന​തെ​ന്നാ​ണ് ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്.
പ​ല​പ്പോ​ഴും നി​ര്‍​ത്തി​യി​ട്ട ബ​സു​ക​ളി​ല്‍ നി​ന്നു​പോ​ലും സ​മാ​ന്ത​ര​സ​ര്‍​വീ​സു​കാ​ര്‍ ആ​ളെ വി​ളി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു.
മാ​ണി​മൂ​ല​യി​ല്‍ നി​ന്ന് ക​ര്‍​ണാ​ട​ക സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ ക​ണ്ണാ​ടി​ത്തോ​ടി​ലേ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​രം മാ​ത്ര​മാ​ണ് ഉ​ള്ള​ത്. സു​ള്ള്യ​യി​ല്‍ നി​ന്ന് വ​രു​ന്ന ക​ര്‍​ണാ​ട​ക സം​സ്ഥാ​ന ബ​സു​ക​ള്‍ ഈ ​സ്ഥ​ലം​വ​രെ എ​ത്തു​ന്നു​ണ്ട്.
ഈ ​ബ​സു​ക​ള്‍ ബ​ന്ത​ടു​ക്ക വ​രെ നീ​ട്ടി​യാ​ല്‍ മാ​ണി​മൂ​ല​യു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ഒ​രു​പ​രി​ധി​വ​രെ​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​കു​മാ​യി​രു​ന്നു.
ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​കേ​ണ്ട​ത്.
പ​ണി​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പൊ​യി​നാ​ച്ചി-​സു​ള്ള്യ അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് സ​ര്‍​ക്കാ​രു​ക​ള്‍ ത​മ്മി​ല്‍ ധാ​ര​ണ​യി​ലെ​ത്തി​യാ​ല്‍ ഇ​രു​വ​ശ​ത്തുനി​ന്നും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. പ​ക്ഷേ അ​തി​നു ഇ​നി​യും എ​ത്ര​നാ​ള്‍ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക.