വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്മ​ഹ​ത്യ: അ​ന്വേ​ഷ​ണം തു​ട​ങ്ങി
Tuesday, June 25, 2019 1:34 AM IST
പെ​ര്‍​ള: പെ​ര്‍​ള പ​ല്‍​ത്താ​ജെ​യി​ലെ ബാ​ബു-ശൈ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നും ബെ​ള്ളൂ​ര്‍ ബ​ജ സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യു​മാ​യ അ​ജി​ത്(19) കോ​ള​ജ് അ​ധി​കൃ​ത​ര്‍ ടി​സി ന​ല്‍​കി പ​റ​ഞ്ഞു​വി​ട്ട​തി​ല്‍ മ​നംനൊ​ന്ത് തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
ത​നി​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​ട്ടി ചി​ല​ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് അ​ജി​ത് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​യി അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന സൂ​ച​ന​യെ തു​ട​ര്‍​ന്ന് കോ​ള​ജി​ന് ര​ണ്ടു​ദി​വ​സം അ​വ​ധി ന​ല്‍​കി​യി​രു​ന്നു. അ​തേ​സ​മ​യം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച കോ​ള​ജ്ഓ​ഫീ​സ് വി​ദ്യാ​ര്‍​ഥി​ക​ളെ​ത്തി അ​ട​പ്പി​ച്ചു.

കൃ​ഷി​വാ​ര്‍​ത്ത
വാ​ട്‌​സാആ​പ്പ് ഗ്രൂ​പ്പ്

കാ​സ​ർ​ഗോ​ഡ്:​കാ​ര്‍​ഷി​ക വാ​ര്‍​ത്ത​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്‍ കൃ​ഷി​വാ​ര്‍​ത്താ വാ​ട്‌​സ​ാപ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചു. ഗ്രൂ​പ്പി​ല്‍ അം​ഗ​മാ​കാ​ന്‍ താ​ത്‍​പ​ര്യ​മു​ള്ള​വ​ര്‍ 7012622457 എന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.