ലോ​റി​യി​ടി​ച്ചു മ​തി​ൽ ത​ക​ർ​ന്നു
Tuesday, June 25, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പു​തി​യ​കോ​ട്ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി​യി​ടി​ച്ചു മ​തി​ൽ​ത​ക​ർ​ന്നു. നി​ർ​ദി​ഷ്ട മാ​തൃ-​ശി​ശു ആ​ശു​പ​ത്രി​യു​ടെ മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്. പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.
മം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​ത്.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ വാ​ഹ​നം കാ​ത്തു​നി​ൽ​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. സ​മീ​പ​ത്തെ വൈ​ദ്യു​ത​ തൂ​ൺ ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​രാ​റു​കാ​ര​ന്‍റെ നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ന്ന ഷെ​ഡും ത​ക​ർ​ന്നി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ​ ക്യാ​ന്പും
മ​രു​ന്നു​വി​ത​ര​ണ​വും

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ 19-ാം വാ​ർ​ഡ് എ​ഡി​എ​സും ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യും ചേ​ർ​ന്ന് മ​ഴ​ക്കാ​ല ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ​ക്യാം​പും മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തി. എ​ഡി​എ​സ് വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്യാം​പ് ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗം​ഗ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ കെ.​കെ. ഗീ​ത, എ​ൻ. പ്രി​യേ​ഷ്, എ​ൻ. പ്രീ​ത, കെ. ​ശൈ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഇ​ന്ദു ദി​ലീ​പ്, ഡോ. ​പ്രേം​രാ​ജ്, ഡോ. ​എ.​ആ​ർ. ആ​ര്യ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷെ​രീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.