റേ​ഷ​ന്‍ കാ​ര്‍​ഡ്; 318 അ​ന​ര്‍​ഹ​രെ ക​ണ്ടെ​ത്തി
Tuesday, June 25, 2019 1:34 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​ന, എ​എ​വൈ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​ട്ടു​ള​ള കാ​ര്‍​ഡു​ട​മ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള​ള പ​രി​ശോ​ധ​ന​ക​ള്‍ വ​രുംദി​വ​സ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ​ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ മേയ് ആ​റി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്നേ​വ​രെ ജി​ല്ല​യി​ല്‍ അ​ന​ര്‍​ഹ​മാ​യ 318 കാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും ഇ​ത്ത​രം കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കെ​തി​രേ അ​വ​ര്‍ ഇ​തു​വ​രെ വാ​ങ്ങി​യ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കി​ലോ​ഗ്രാ​മി​ന് 29.81 രൂ​പ നി​ര​ക്കി​ല്‍ ഈ​ടാ​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യും സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
അ​ര്‍​ഹ​രാ​യ നി​ര​വ​ധി കാ​ര്‍​ഡു​ട​മ​ക​ള്‍ മു​ന്‍​ഗ​ണ​ന കാ​ര്‍​ഡി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ പ​രി​ധി എ​ത്തി​യ​തി​നാ​ല്‍ പു​തു​താ​യി മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ള്‍ ന​ല്‍​കു​വാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.
അ​ന​ര്‍​ഹ​ര്‍ സ്വ​മ​ന​സാ​ലെ ത​ങ്ങ​ളു​ടെ മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ള്‍ മു​ന്‍​ഗ​ണനേ​ത​ര വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യാ​ലേ ഇ​ത്ത​ര​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്കു മു​ന്‍​ഗ​ണ​ന കാ​ര്‍​ഡ് ന​ല്‍​കു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള​ളൂ. ഇ​ങ്ങ​നെ സ​പ്ലൈ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ചി​ട്ടു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ മാ​റ്റി​യെ​ടു​ക്കു​ന്ന കാ​ര്‍​ഡു​ട​മ​ക​ളെ ശി​ക്ഷാ​ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ നി​ര​വ​ധി അ​റി​യി​പ്പ് ന​ല്‍​കി​യി​ട്ടും അ​ത് അ​വ​ഗ​ണി​ച്ച അ​ന​ര്‍​ഹ​രെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ര്‍​ജി​ത പ​രി​ശോ​ധ​ന​ക​ളാ​ണ് ജി​ല്ലാ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ അ​ട​ങ്ങി​യ സം​ഘം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​വ​രു​ന്ന​ത്.
ഇ​ങ്ങ​നെ ക​ണ്ടെ​ത്തു​ന്ന കാ​ര്‍​ഡു​ട​മ​ക​ളി​ല്‍ നി​ന്ന് റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഈ​ടാ​ക്കു​ന്ന​തോ​ടൊ​പ്പം മ​റ്റു ശി​ക്ഷാ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. മു​ഴു​വ​ന്‍ അ​ന​ര്‍​ഹ​രെ​യും ഒ​ഴി​വാ​ക്കി അ​പേ​ക്ഷ​ന​ല്‍​കി കാ​ത്തി​രി​ക്കു​ന്ന മു​ഴു​വ​ന്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന കാ​ര്‍​ഡ് ല​ഭ്യ​മാ​ക്കാ​നാ​ണ് ജി​ല്ല​യി​ലെ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ നീ​ക്കം.
സി​വി​ല്‍​ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റി​ല്‍ നി​ന്നു ല​ഭി​ച്ച മൂ​ന്നു​മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ റേ​ഷ​ന്‍ വാ​ങ്ങാ​ത്ത മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ള്‍, 65 വ​യ​സി​ന് മേ​ല്‍ പ്രാ​യ​മു​ള്ള ആ​ള്‍​ക്കാ​ര്‍ മാ​ത്ര​മു​ള​ള കാ​ര്‍​ഡു​ക​ള്‍, ഒ​രം​ഗം മാ​ത്ര​മു​ള​ള കാ​ര്‍​ഡു​ട​മ​ക​ള്‍ അ​ട​ങ്ങി​യ ലി​സ്റ്റി​ന്മേ​ലു​ള്ള പ​രി​ശോ​ധ​ന​യും ഇ​തോ​ടൊ​പ്പം ന​ട​ത്തി​വ​രു​ന്നു​ണ്ട്.
ലി​സ്റ്റ് പ്ര​കാ​രം അ​ന​ര്‍​ഹ​മെ​ന്നു ക​ണ്ടെ​ത്തി​യ 371 കാ​ര്‍​ഡു​ക​ള്‍ ഇ​തേ​വ​രെ റ​ദ്ദാ​ക്കി. പ്ര​വാ​സി എ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ചു​കൊ​ണ്ടും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ള്‍ നീ​ക്കം ചെ​യ്യാ​തെ​യും മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡി​ലു​ള​ള എ​ന്നാ​ല്‍ താ​മ​സം മാ​റി​യി​ട്ടു​ള​ള​വ​രു​മാ​യ ആ​ള്‍​ക്കാ​ര്‍, അ​വ​രു​ടെ പേ​രു​ക​ള്‍ മു​ന്‍​ഗ​ണ​ന കാ​ര്‍​ഡി​ല്‍ നി​ല​നി​ര്‍​ത്തി റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ കൈ​പ്പ​റ്റു​ന്ന കാ​ര്യം ശ്ര​ദ്ധയിൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ര്‍ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ഇ​തി​നാ​യു​ള​ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. പ​രി​ശോ​ധ​ന​യി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
റേ​ഷ​ന്‍​ കാ​ര്‍​ഡു​ക​ളി​ല്‍ ആ​ധാ​ര്‍​ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​ത്ത കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് വി​ട്ടു​പോ​യ ആ​ധാ​ര്‍​ന​മ്പ​റു​ക​ള്‍ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യോ, സ​പ്ലൈ​ഓ​ഫീ​സി​ല്‍ നി​ന്നും നേ​രി​ട്ടോ ചേ​ര്‍​ക്കു​വാ​ന്‍ സാ​ധി​ക്കും.
ര​ണ്ടു റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ട്ട വ്യ​ക്തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യും നി​ല​നി​ര്‍​ത്തേ​ണ്ട പേ​ര് ഒ​ഴി​കെ ബാ​ക്കി​യു​ള്ളവ മ​റ്റു കാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നും നീ​ക്കം​ചെ​യ്യാ​നു​ള​ള അ​പേ​ക്ഷ​യും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി അ​യ​ക്ക​ണം.
അ​ന​ര്‍​ഹ​മാ​യി റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ കൈ​പ്പ​റ്റു​ന്ന​വ​രെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് താ​ഴെ പ​റ​യു​ന്ന മൊ​ബൈ​ല്‍ ന​മ്പ​റു​ക​ളി​ലേ​ക്ക് വി​ളി​ച്ച​റി​യി​ക്കാം. സ​പ്ലൈ​ ഓ​ഫീ​സ​ര്‍, കാ​സ​ര്‍​ഗോ​ഡ് :9188527412, സ​പ്ലൈ​ ഓ​ഫീ​സ​ര്‍, ഹൊ​സ്ദു​ര്‍​ഗ് :9188527413, സ​പ്ലൈ​ ഓ​ഫീ​സ​ര്‍, വെ​ള​ള​രി​ക്കു​ണ്ട് :9188527414, സ​പ്ലൈ​ ഓ​ഫീ​സ​ര്‍, മ​ഞ്ചേ​ശ്വ​രം :9188527415.