പെരിയ പുകയുന്നു
Tuesday, June 25, 2019 1:34 AM IST
കാ​സ​ര്‍​ഗോ​ഡ്: ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ത്തി​നാ​യി വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ കു​ടി​യൊ​ഴി​പ്പി​ക്ക​രു​തെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ചൂ​ണ്ടി​ക്കാ​ട്ടി പെ​രി​യ ടൗ​ണി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രേ സി​ഐ​ടി​യു പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ല്‍ പാ​ര്‍​ട്ടി വ്യ​ക്ത​മാ​യും ര​ണ്ടു​ത​ട്ടി​ലാ​യി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​രു​ടെ മ​ക​ന്‍ പി.​കെ. ജ​യ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പെ​രി​യ ക​ല്യോ​ട്ട് റോ​ഡ​രി​കി​ല്‍ പ​ണി​ത കെ​ട്ടി​ട​ത്തി​നു​മു​ന്നി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​യ​കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ഉ​ത്ത​ര​വ് നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ന​ട​പ്പാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​ക​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ടു​ക​യും ചെ​യ്തി​രു​ന്നു.
സി​ഐ​ടി​യു നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​ഴി​യോ​ര​ക്കച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ പെ​രി​യ യൂ​ണി​റ്റ് വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് എ​ന്തു സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യാ​ലും വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ചെ​റു​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ജ​യ​കു​മാ​റി​ന്‍റെ കെ​ട്ടി​ട​ത്തി​നു മു​ന്നി​ല്‍ മി​ല്‍​മ ബൂ​ത്ത് ഉ​ള്‍​പ്പെ​ടെ ന​ട​ത്തു​ന്ന ടി. ​ഗോ​പാ​ല​നാ​ണ് സം​ഘ​ട​ന​യു​ടെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​ന്തം അ​മ്മ​യാ​ണെ​ങ്കി​ലും ഭ​ര​ണ​കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന പാ​ര്‍​ട്ടി​യി​ലെ ശ​ക്ത​മാ​യ വി​ഭാ​ഗം സി​ഐ​ടി​യു​വി​ല്‍​പെ​ട്ട വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​യ​കു​മാ​ര്‍ നേ​രി​ട്ടു​ത​ന്നെ പ​ഞ്ചാ​യ​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തെ മ​റ​ച്ചു​കൊ​ണ്ട് നി​ല്‍​ക്കു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​നാ​വാ​ത്ത​പ​ക്ഷം ആ​ന്തൂ​രി​ല്‍ സം​ഭ​വി​ച്ച​തു​പോ​ലെ പ്ര​വാ​സ മൂ​ല​ധ​നം ഉ​പ​യോ​ഗി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് പ​ണി​ത​ കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ത്തീ​രു​മെ​ന്നാ​ണ് ജ​യ​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ലേ​ക്ക് നേ​രി​ട്ടു പ്ര​വേ​ശി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​തെ​വ​രു​ന്ന​തോ​ടെ അ​തി​ല്‍ പു​തി​യ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും തു​ട​ങ്ങാ​നു​മാ​വി​ല്ല.
പെ​രി​യ​യി​ല്‍ പാ​ര്‍​ട്ടി കെ​ട്ടി​പ്പ​ടു​ത്ത പ്ര​മു​ഖ​നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച എ. ​ശേ​ഖ​ര​ന്‍ നാ​യ​രു​ടെ മ​ക​നാ​ണ് ജ​യ​കു​മാ​ര്‍. അ​ബു​ദാ​ബി കൊ​മേ​ഴ്‌​സ്യ​ല്‍ ബാ​ങ്കി​ല്‍ ജോ​ലി​ചെ​യ്യു​മ്പോ​ഴും സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും പാ​ര്‍​ട്ടി​ക്കൊ​പ്പം നി​ല​യു​റ​പ്പി​ച്ച വ്യ​ക്തി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ലും ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ലും പ്ര​വാ​സ​ലോ​ക​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ആ​ളു​മാ​ണ്.
ആ​ന്തൂ​രി​ല്‍ സാ​ജ​ന്‍ പാ​റ​യി​ലി​നു സം​ഭ​വി​ച്ച​തു​പോ​ലെ ഇ​തു​പോ​ലൊ​രു വ്യ​ക്തി​ക്കു പോ​ലും മൂ​ല​ധ​ന സു​ര​ക്ഷി​ത​ത്വം ന​ല്‍​കാ​ന്‍ പാ​ര്‍​ട്ടി​ക്കു സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി​ക്ക് നി​യ​ന്ത്ര​ണ​മു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മൂ​ല​ധ​ന​മി​റ​ക്കാ​ന്‍ ആ​രു ത​യാ​റാ​കു​മെ​ന്ന ചോ​ദ്യ​മാ​ണ് പാ​ര്‍​ട്ടി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​യ​രു​ന്ന​ത്. ര​ണ്ടു​വി​ഭാ​ഗ​വും ക​ടും​പി​ടു​ത്തം തു​ട​രു​ക​യും ജ​യ​കു​മാ​റി​ന് സ്ഥാ​പ​നം തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ അ​തു മേ​ഖ​ല​യി​ല്‍ പാ​ര്‍​ട്ടി​ക്ക് വ​ലി​യ​ക്ഷീ​ണം ചെ​യ്യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ല്‍ പാ​ര്‍​ട്ടി പൊ​തു​വേ പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കേ​യാ​ണ് നി​ക്ഷേ​പ​സൗ​ഹൃ​ദ​മ​ല്ലെ​ന്ന ആ​രോ​പ​ണം​കൂ​ടി കേ​ള്‍​ക്കേ​ണ്ടി​വ​രു​ന്ന​ത്. ജ​യ​കു​മാ​റി​ന്‍റെ ആ​രോ​പ​ണം യു​ഡി​എ​ഫ് ഏ​റ്റു​പി​ടി​ക്കു​ന്ന​തും പാ​ര്‍​ട്ടി​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നു.