യൂണിയനുകൾ പാ​ർ​ക്കിം​ഗ് ത​ട​യു​ന്നുവെന്ന ആരോപണവുമായി ടാ​ക്സിഡ്രൈ​വ​ർ
Tuesday, June 25, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പി​ക്ക​പ്പ് ജീ​പ്പി​ന് പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സി​ഐ​ടി​യു ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളി​ൽ​പ്പെ​ട്ട ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ്.
വി​ല​ക്കു തു​ട​രു​ക​യാ​ണെ​ങ്കി​ൽ ത​നി​ക്ക് ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍റെ വ​ഴി സ്വീ​ക​രി​ക്കേ​ണ്ടിവ​രു​മെ​ന്നും എ​ട​ത്തോ​ട് കോ​ളി​യാ​ർ മൈ​ലാ​ഡൂ​ർ ഹൗ​സി​ൽ സോ​ണി മാ​ത്യു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സോ​ണി മാ​ത്യു ഒ​രു​വ​ർ​ഷം മു​ന്പാ​ണ് മു​ദ്ര ലോ​ൺ പ്ര​കാ​രം പി​ക്ക​പ്പ് ഗു​ഡ്സ് കാ​രി​യ​ർ ജീ​പ്പ് വാ​ങ്ങി​യ​ത്.​
അ​ന്നുമു​ത​ൽ പ​ര​പ്പ​യി​ൽ റോ​ഡ​രി​കി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​മാ​യി​രു​ന്നു. ഇ​വി​ടെ അം​ഗീ​കൃ​ത സ്റ്റാ​ൻ​ഡ് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലാ​യി ഗു​ഡ്സ് കാ​രി​യ​റു​ക​ളും ജീ​പ്പു​ക​ളു​മാ​യി 40ഓ​ളം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്. പ​ര​പ്പ ടൗ​ണി​ലെ അ​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ടൗ​ണി​ൽ നി​ന്നും 250 മീ​റ്റ​ർ അ​ക​ലെ​യാ​യി പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ അ​വി​ടെ വാ​ഹ​നം വയ്ക്കു​ന്ന​തി​ൽ നി​ന്ന് സോ​ണി മാ​ത്യു​വി​നെ സി​ഐ​ടി​യു, ബി​എം​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​ണി​യ​ൻ​കാ​ർ വി​ല​ക്കു​ക​യും വാ​ഹ​നം തീ​വ​ച്ച് ന​ശി​പ്പി​ക്കു​മെ​ന്നും കൈ​കാ​ലു​ക​ൾ വെ​ട്ടി​യെ​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വ​ത്രെ. തു​ട​ക്ക​ത്തി​ൽ ബി​എം​എ​സ്‌, ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​നി​ൽ പെ​ട്ട​വ​ർ എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ത​ന്‍റെ ക​ഷ്ട​പ്പാ​ട് ക​ണ്ട് ഇ​പ്പോ​ൾ പി​ന്മാ​റി​യ​താ​യി സോ​ണി പ​റ​ഞ്ഞു.
കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​നി​ൽ​പ്പെ​ട്ട ആ​ളായതി​നാ​ലാ​ണുമാണ് സി​ഐ​ടി​യു​ക്കാ​ർ ഇ​പ്പോ​ഴും എ​തി​ർ​പ്പ് തു​ട​രു​ന്ന​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു.
എ​ട​ത്തോ​ടു​കാ​ര​നാ​യ​തി​നാ​ൽ പ​ര​പ്പ​യി​ൽ വ​ണ്ടി വെ​യ്ക്ക​ണ്ടാ​യെ​ന്നും സി​ഐ​ടി​യു​ക്കാ​ർ പ​റ​യു​ന്നു​വ​ത്രെ.
ഇ​വ​രു​ടെ ഭീ​ഷ​ണി​കാ​ര​ണം മ​റ്റു യൂ​ണി​യ​നു​ക​ളി​ൽ​പ്പെട്ട​വ​ർ​ക്ക് ത​ന്നെ പി​ന്തു​ണ​യ്ക്കാ​നാ​കു​ന്നി​ല്ലെ​ന്നും സോ​ണി പ​റ​ഞ്ഞു.
സം​ഭ​വം സം​ബ​ന്ധി​ച്ച് വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി​ ന​ൽ​കി​യെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. ഇ​പ്പോ​ൾ സി​ഐ​ടി​യു​ക്കാ​രു​ടെ എ​തി​ർ​പ്പ് രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. ഏ​ഴ​ര​ല​ക്ഷ​ത്തോ​ളം വാ​യ്പ​യെ​ടു​ത്താ​ണ് ജീ​പ്പ് വാ​ങ്ങി​യ​ത്.
പ്ര​തി​മാ​സം ഭീ​മ​മാ​യ തു​ക തി​രി​ച്ച​ട​വു​ണ്ട്. പ​ര​പ്പ​യി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് കൊ​ണ്ട് വ​രു​മാ​ന​വും ല​ഭി​ക്കു​ന്നി​ല്ല.
അ​ഥ​വാ ഓ​ട്ടം കി​ട്ടി​യാ​ൽ ത​ന്നെ വ​ഴി​യി​ൽ ത​ട​യു​ന്ന​താ​യും സോ​ണി മാ​ത്യു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.