ക്ഷേ​ത്ര​ക്ക​മ്മി​റ്റിയുടെ ഊ​രു​വി​ല​ക്ക് നീ​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ്
Tuesday, June 25, 2019 1:34 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​ളി​യാ​ട് ചാ​മു​ണ്ഡേ​ശ്വ​രി വി​ഷ്ണു​മൂ​ര്‍​ത്തി ക്ഷേ​ത്ര​ക​മ്മി​റ്റി അ​ന​ധി​കൃ​ത​മാ​യി ശ്മ​ശാ​നം നി​ര്‍​മി​ച്ച​തി​നെ​തി​രേ പ​രാ​തി​ന​ല്‍​കി​യ ആ​റു​കു​ടും​ബ​ങ്ങ​ള്‍​ക്ക് ക്ഷേ​ത്ര​ക്ക​മ്മി​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യ ഊ​രു​വി​ല​ക്ക് നീ​ക്കാ​ന്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി.
തേ​ജ​സ്വി​നി പു​ഴ​യ്ക്ക് സ​മീ​പം പാ​മ്പൂ​രി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച ശ്മ​ശാ​ന​ത്തി​നെ​തി​രേ സ​മീ​പ​ത്തു​ള്ള അ​ഞ്ചു കു​ടും​ബ​ങ്ങ​ള്‍ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി അ​നു​കൂ​ല ഉ​ത്ത​ര​വ് സ​മ്പാ​ദി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ ആ​റു കു​ടും​ബ​ങ്ങ​ള്‍​ക്ക് ക്ഷേ​ത്ര​ത്തി​ലെ നേ​ര്‍​ച്ച​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും മ​റ്റും ഊ​രു​വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ട് ഊ​രു​വി​ല​ക്ക് നീ​ക്കി പ​രാ​തി​ തീ​ര്‍​പ്പാ​ക്കി​യ​ത്.
അ​ന​ധി​കൃ​ത​മാ​യി പു​ഴ​യോ​ര​ത്ത് ആ​ളു​ക​ള്‍ താ​മ​സി​ക്കു​ന്ന ചു​റ്റു​വ​ട്ട​ത്ത് ശ്മ​ശാ​നം നി​ര്‍​മി​ക്കു​ന്ന​ത് നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ത​ട​ഞ്ഞ് ജില്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​താ​ണ്. ക​ഴി​ഞ്ഞ ര​ണ്ട്‌വര്‍​ഷ​ത്തോ​ള​മാ​യി ഊ​രു​വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടാ​ണ് ജീ​വി​ക്കു​ന്ന​ത്. നേ​ര്‍​ച്ച​തെ​യ്യം ക​ഴി​പ്പി​ക്കാ​നും തു​ലാ​ഭാ​ര നേ​ര്‍​ച്ച​ക​ള്‍ അ​ര്‍​പ്പി​ക്കാ​നും തു​ട​ങ്ങി മ​റ്റ് ആ​ചാ​രാ​നു​ഷ്ഠാ​ന പി​രി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​ഘോ​ഷ​ങ്ങ​ളി​ലും മ​ര​ണ​ച്ച​ട​ങ്ങു​ക​ളി​ല്‍​പോ​ലും ക്ഷേ​ത്ര​ക്കമ്മി​റ്റി ഇ​വ​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​റു കു​ടും​ബ​ങ്ങ​ളി​ലാ​യി 35 പേ​രാ​ണ് ഊ​രു​വി​ല​ക്കി​നി​ര​യാ​യ​ത്.
അ​തേ​സ​മ​യം സ​മു​ദാ​യ​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​നം മ​നു​ഷ്യാ​വ​കാ​ശ​ത്തെ ചോ​ദ്യംചെ​യ്യു​ന്ന​താ​ണെ​ന്നും ക്ഷേ​ത്രാ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്കാ​നും മ​റ്റും എ​ല്ലാ​വ​ര്‍​ക്കും തു​ല്യ​പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും സം​സ്ഥാ​ന മനു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ക്ഷേ​ത്രം ആ​ര്‍​ക്കും ഊ​രു​വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ശ്മ​ശാ​ന​ത്തി​നാ​യി അം​ഗ​ങ്ങ​ളി​ല്‍ നി​ന്നും പി​രി​വ് ചോ​ദി​ച്ച​പ്പോ​ള്‍ പ​രാ​തി​ക്കാ​രാ​യ ആ​റു കു​ടും​ബ​ങ്ങ​ള്‍ പി​രി​വ് ത​രാ​ന്‍ കൂ​ട്ടാ​ക്കാ​തെ പ​ക​രം ക​ള​ക്ട​ര്‍​ക്ക് പ​രാ​തി​കൊ​ടു​ത്ത് ക്ഷേ​ത്ര​ത്തെ ആ​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ല്ലാ​തെ ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​ര്‍​ക്കും ഒ​രു​വി​ല​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നു കോ​ളി​യാ​ട് ചാ​മു​ണ്ഡേ​ശ്വ​രി വി​ഷ്ണു​മൂ​ര്‍​ത്തി ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പി.​എം. സു​രേ​ഷ് അ​റി​യി​ച്ചു.