മാ​ല​ക്ക​ല്ല്-​ആ​ന​ക്ക​ല്ല് റോ​ഡ് ത​ക​ർ​ന്നു
Tuesday, June 25, 2019 1:34 AM IST
രാ​ജ​പു​രം: അ​ശാ​സ്ത്രീ​യ​മാ​യി ഓ​വു​ചാ​ൽ നി​ർ​മി​ച്ച​തി​നാ​ൽ അ​ടു​ത്തി​ടെ മെ​ക്കാ​ഡം​ടാ​ർ ചെ​യ്ത മാ​ല​ക്ക​ല്ല്-​ആ​ന​ക്ക​ല്ല് റോ​ഡ് ത​ക​രു​ന്നു.

പൂ​ക്ക​യ​ത്തി​ന് സ​മീ​പ​മാ​ണ് വെ​ള്ള​മൊ​ഴു​കി മെ​ക്കാ​ഡം റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തേ​ റോ​ഡി​ൽ പൂ​ക്ക​യം മു​ത​ൽ മാ​ല​ക്ക​ല്ല് വ​രെ മു​മ്പ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി മെ​ക്കാ​ഡം ​ടാ​റിം​ഗ് ന​ട​ത്തി​യ മൂ​ന്നു​കി​ലോ​മീ​റ്റ​ർ റോ​ഡും ഓ​ട​ക​ൾ നി​ർ​മി​ക്കാ​തെ ന​ശി​പ്പി​ച്ചി​രു​ന്നു. മ​ഴ​പെ​യ്താ​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് റോ​ഡ് പോ​കും എ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും ഇ​തി​നെ​തി​രേ ഒ​രു മു​ൻ​ക​രു​ത​ലും എ​ടു​ത്തി​ല്ല എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​തേ ​റോ​ഡി​ൽ മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​നു സ​മീ​പം കാ​ൽ​ന​ട​യാ​ത്ര പോ​ലും ദുഃ​സ​ഹ​മാ​യ വി​ധം റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ൾ സ്കൂ​ൾ​വി​ട്ടു വ​രു​മ്പോ​ഴും പോ​കു​മ്പോ​ഴും ഇ​തി​ലൂ​ടെ കു​ഴി​വെ​ട്ടി​ച്ച് ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​തെ​ല്ലാം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ ചെ​യ്യു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.