പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം ആ​രം​ഭി​ച്ച ു
Monday, June 24, 2019 1:20 AM IST
തൃ​ക്ക​രി​പ്പൂ​ർ: കു​രു​ന്നു​ക​ളു​ടെ അ​ധ്വാ​ന​ത്തി​ൽ ഇ​നി അ​ടു​ക്ക​ള​തോ​ട്ട​ങ്ങ​ളി​ൽ വി​ള​യും വി​വി​ധ പ​ച്ച​ക്ക​റി​ക​ൾ.
കാ​ർ​ഷി​ക പ്ര​വ​ർ​ത്തി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ​ജീ​വ​മാ​ക്കു​ക​യും പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും ല​ക്ഷ്യ​മി​ട്ട് തൃ​ക്ക​രി​പ്പൂ​ർ കൃ​ഷി​ഭ​വ​ൻ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു പ​ച്ച​ക്ക​റി​വി​ത്ത് വി​ത​ര​ണം ആ​രം​ഭി​ച്ചു.
കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ-​എ​യ്‌​ഡ​ഡ്‌ വി​ദ്യാ​ല​യ​ങ്ങ​ളി​ലും "ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി' ന​ട​പ്പാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്‌​ഘാ​ട​നം സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ളി​ൽ ന​ട​ന്നു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ പാ​യ്ക്ക​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ അ​ര​വി​ന്ദ​ൻ കൊ​ട്ടാ​ര​ത്തി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എം. ​ഗോ​പി, ബി​ആ​ർ​സി പ​രി​ശീ​ല​ക​ൻ പി. ​വേ​ണു​ഗോ​പാ​ല​ൻ, സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ്, എം.​ടി.​പി. ഷ​ഹീ​ദ്, കെ. ​ജി​തേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.