ഇവിടെയൊരു റോഡുണ്ടായിരുന്നു
Monday, June 24, 2019 1:20 AM IST
കു​ന്നും​കൈ: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ മ​ല​യോ​ര​ത്തെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ചെ​ളി​ക്കു​ള​മാ​യ റോ​ഡു​ക​ളി​ൽ കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​കു​ന്നു. കു​ന്നും​കൈ- എ​ടു​ത്തി​ല​വ​ള​പ്പ് -മാ​ങ്ങോ​ട് റോ​ഡാ​ണ് ഏ​റെ ക്ലേ​ശ​ക​ര​മാ​യ​ത്.
ആ​റ​ര കി​ലോ​മീ​റ്റ​ർ ദൈ​ര്‍​ഘ്യം മാ​ത്ര​മു​ള്ള ഈ ​റോ​ഡ്‌ ത​ക​ര്‍​ന്ന​തു​മൂ​ലം ഓ​ട്ടോ​റി​ക്ഷ മു​ത​ല്‍ ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പേ സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്നു . ഇ​ന്ന​ലെ സ്കൂ​ള്‍ കു​ട്ടി​ക​ളെ ക​യ​റ്റാ​ന്‍ പു​റ​പ്പെ​ട്ട സ്കൂ​ള്‍ വാ​ഹ​നം ആ​റി​ല​ക്ക​ണ്ട​ത്ത് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു . ചെ​ളി​യി​ല്‍ പൂ​ണ്ട വാ​ഹ​നം നാ​ട്ടു​കാ​ര്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് നീ​ക്കം ചെ​യ്ത​ത്.
ടാ​റിം​ഗ് പൊ​ട്ടി​പ്പോ​ളി​ഞ്ഞ​തി​നാ​ല്‍ വേ​ന​ല്‍​കാ​ല​ത്ത് ഇ​വി​ടെ മ​ണ്ണി​ട്ട​ത് കാ​ര​ണം ഇ​പ്പോ​ള്‍ റോ​ഡ്‌ ച​ളി​യി​ല്‍ പൂ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​സ​ര്‍​ഗോ​ഡ്‌ വി​ക​സ​ന​പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഈ ​റോ​ഡ്‌ ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​ല​ക്ഷ​ന് മു​മ്പേ നി​ര്‍​മ്മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും ഒ​ന്നു​മാ​കാ​തെ കി​ട​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം നൂ​റു​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആ​റി​ല​ക്ക​ണ്ടം, വാ​ഴ​പ്പ​ള്ളി, താ​ലോ​ല​പ്പൊ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കി​ലോ​മീ​റ്റ​ര്‍ ചു​റ്റി​യാ​ണ് ഇ​പ്പോ​ള്‍ സ​ഞ്ച​രി​ക്കു​ന്ന​ത്. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ ഈ ​റോ​ഡ് മ​ഴ പെ​യ്ത​തോ​ടെ മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​ഴ​യി​ല്‍ ഒ​രാ​ഴ്ച​യോ​ളം വെ​ള്ളം കെ​ട്ടി നി​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് ന​ട​ക്കാ​നോ വ​ണ്ടി​യി​ല്‍ യാ​ത്ര ചെ​യ്യാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​ത് കാ​ര​ണം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി.
ത​ക​ര്‍​ന്നു നാ​ളേ​റെ​യാ​യി​ട്ടും പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് സാ​ധി​ക്കാ​ത്ത​തി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​ക​യാ​ണ് . അ​തേ​സ​മ​യം കു​ന്നും​കൈ- എ​ടു​ത്തി​ല​വ​ള​പ്പ് -മാ​ങ്ങോ​ട് റോ​ഡ്‌ ന​വീ​ക​ര​ണ​ത്തി​ന് മു​മ്പ് ഓ​വു​ചാ​ലി​ന്‍റെ​യും ക​ള്‍​വ​ര്‍​ട്ടി​ന്‍റെ​യും നി​ര്‍​മ്മാ​ണം അ​ടു​ത്തവാ​രം ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​സി.​ എ​ന്‍​ജി​നി​യ​ര്‍ ര​ഞ്ജി​നി അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ്: ചെ​ളി​ക്കു​ളം ചൂ​ണ്ടി​ക്കാ​ട്ടി ഇ​വി​ടെ ഒ​രു റോ​ഡ് ഉ​ണ്ടാ​യി​രു​ന്നു എ​ന്നു പ​റ​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് എ​രി​യ​പ്പാ​ടി, പാ​ടി നി​വാ​സി​ക​ൾ. ചെ​ന്ന​ന്ത​ല - എ​രി​യ​പ്പാ​ടി - ആ​ലം​പാ​ടി റോ​ഡ് ആ​ണ് കാ​ല്‍​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​തെ ചെ​ളി​ക്കു​ള​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.
വ​ര്‍​ഷ​ങ്ങ​ളാ​യി ഓ​രോ മ​ഴ​ക്കാ​ല​ത്തും ഇ​തു​ത​ന്നെ​യാ​ണ് ഇ​വി​ടു​ത്തെ അ​വ​സ്ഥ. ചെ​റി​യൊ​രു മ​ഴ പെ​യ്താ​ല്‍ മ​തി, വെ​ള്ളം റോ​ഡി​ല്‍ കെ​ട്ടി​നി​ല്‍​ക്കു​ക​യും ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന​തോ​ടെ ചെ​ളി​മ​ണ്ണ് രൂ​പ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. കാ​ല്‍​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ സ​മീ​പ​ത്തെ മ​തി​ലി​ന് മു​ക​ളി​ലൂ​ടെ ന​ട​ന്നാ​ണ് പോ​കു​ന്ന​ത്. 350 ലേ​റെ കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന എ​രി​യ​പ്പാ​ടി, പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് നി​ത്യേ​ന യാ​ത്ര ചെ​യ്യേ​ണ്ട ഈ ​റോ​ഡ് ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ഓ​ട്ടോ റി​ക്ഷ​ക​ളും മ​ടി​ക്കു​ന്നു.
ഇ​ടു​ങ്ങി വാ​ഹ​ന​യാ​ത്ര ദു​ഷ്‌​ക​ര​മാ​യി​രു​ന്ന റോ​ഡ് ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​ണ് നാ​ട്ടു​കാ​രും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും മു​ന്നി​ട്ടി​റ​ങ്ങി 15 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​രു​വ​ശ​ങ്ങ​ളി​ലും വീ​തി​കൂ​ട്ടി​യ​ത്. നാ​ട്ടു​കാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച് കൊ​ണ്ട് മു​ന്‍ എം​പി പി. ​ക​രു​ണാ​ക​ര​ന്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് - ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വാ​ര്‍​ഡ് പ്ര​തി​നി​ധി തു​ട​ങ്ങി​യ​വ​രെ​ല്ലാം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ണ​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ യാ​തൊ​രു പ​രി​ഹാ​ര​വും ഇ​ന്നു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.
ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നാ​യി നൂ​റു മീ​റ്റ​ര്‍ റോ​ഡ് ന​ന്നാ​ക്കി നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ഇ​ല്ലാ​താ​ക്ക​ലാ​ണ് പ​തി​വെ​ന്നും എ​ന്നാ​ല്‍ അ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ഇ​നി വേ​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഓ​വു​ചാ​ല്‍ നി​ര്‍​മി​ച്ച് അ​തി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന മ​ഴ​വെ​ള്ളം മ​ധു​വാ​ഹി​നി​പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടാ​ന്‍ റോ​ഡ് നി​ര്‍​മാ​ണ സ​മ​യ​ത്ത്ത​ന്നെ അ​ടി​യി​ലൂ​ടെ പൈ​പ്പ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി പൂ​ര്‍​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
വ​യ​ല്‍​പ്ര​ദേ​ശ​മാ​യ ഇ​വി​ടെ മ​ഴ​ക്കാ​ല​ത്ത് ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം റോ​ഡി​ല്‍ കെ​ട്ടി​നി​ല്‍​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ല്‍ അ​ര കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ ഓ​വു​ചാ​ല്‍ നി​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്.
കൂ​ടാ​തെ റോ​ഡി​ന​ടി​യി​ലൂ​ടെ പൈ​പ്പ് സ്ഥാ​പി​ച്ചാ​ലെ ഓ​വു​ചാ​ലി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം എ​തി​ര്‍​ദി​ശ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും നാ​ട്ടു​കാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​നാ​ല്‍ ത​ന്നെ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ഓ​വു​ചാ​ലു​ണ്ടാ​ക്കി​യ ശേ​ഷം റോ​ഡ് നി​ര്‍​മി​ച്ചാ​ല്‍ മാ​ത്ര​മേ ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ.
റോ​ഡ് എ​ത്ര​യും​പെ​ട്ടെ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി ന​ല്‍​ക​ണ​മെ​ന്നും മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​ന് മു​മ്പ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ചെ​ളി​യി​ല്‍ വീ​ഴാ​തെ ന​ട​ന്നു​പോ​കാ​നു​ള്ള സൗ​ക​ര്യ​മെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​ന​ല്‍​കി​യേ മ​തി​യാ​കൂ​വെ​ന്നും എ​രി​യ​പ്പാ​ടി ബ​ദ​ര്‍ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. മ​ഹ്‌​മൂ​ദ് ഹാ​ജി ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡ് പൂ​ര്‍​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും​കൂ​ട്ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് എ​രി​യ​പ്പാ​ടി കിം​ഗ്സ്റ്റാ​ര്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്കു​ഞ്ഞി എ​രി​യ​പ്പാ​ടി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
അ​തേ​സ​മ​യം വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്ത് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​ന്‍ അ​ഞ്ചു​ല​ക്ഷം രൂ​പ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് വാ​ര്‍​ഡ് മെ​മ്പ​ര്‍ എ. ​മ​മ്മി​ഞ്ഞി പ​റ​ഞ്ഞു. ഈ ​പ​ദ്ധ​തി ടെ​ന്‍​ഡ​ര്‍ ആ​യെ​ങ്കി​ലും ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന്‍ നേ​ര​ത്തെ ചെ​യ്തു​തീ​ര്‍​ത്ത പ​ദ്ധ​തി​യു​ടെ ഫ​ണ്ട് ല​ഭി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ പ​ണി​തു​ട​ങ്ങാ​ന്‍ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​ഴു ല​ക്ഷം​രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും ടെ​ന്‍​ഡ​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഫ​ണ്ട് ലാ​പ്‌​സ് ആ​യി പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.