പാ​സ​ഞ്ച​റി​ൽ പോ​ലീ​സ് കാ​വ​ല്‍; സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ദീ​ര്‍​ഘ​ദൂ​ര​ ടെ്രയിനുകളിൽ
Monday, June 24, 2019 1:20 AM IST
കാ​സ​ര്‍​ഗോ​ഡ്: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷം തു​ട​ങ്ങി​യ​തോ​ടെ ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ന്ന ന​വാ​ഗ​ത​രാ​യ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ റെ​യി​ല്‍​വേ​പോ​ലീ​സ്.
ഏ​റ്റ​വും​കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ യാ​ത്ര​ചെ​യ്യു​ന്ന രാ​വി​ല​ത്തെ ചെ​റു​വ​ത്തൂ​ര്‍-​മം​ഗ​ളൂ​രു, വൈ​കി​ട്ടു​ള്ള മം​ഗ​ളൂ​രു-​ക​ണ്ണൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളി​ലാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം യാ​ത്ര​ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം മം​ഗ​ളൂ​രു മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് വ​രെ​യു​ള്ള റൂ​ട്ടി​ല്‍ ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലെ ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ കൈ​യ​ട​ക്കു​ന്ന​ത് പ​തി​വാ​യി. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ട്രെ​യി​നു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ഗിം​ഗി​നും പ​ണാ​പ​ഹ​ര​ണ​ത്തി​നും ഇ​ര​യാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് പ​രി​ഗ​ണി​ച്ചാ​ണ് ഇ​ത്ത​വ​ണ കാ​ലേ​കൂ​ട്ടി സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.
റാ​ഗിം​ഗി​നെ​ത്തു​ന്ന സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പു​റ​മേ മ​യ​ക്കു​മ​രു​ന്നു​ലോ​ബി​ക​ളും ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളും ട്രെ​യി​നു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ നോ​ട്ട​മി​ടു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന റെ​യി​ല്‍​വേ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ക​യും അ​വ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ പാ​ഠ​ങ്ങ​ളും പോ​ലീ​സി​ന്‍റെ ഹെ​ല്‍​പ്‌​ലൈ​ന്‍ ന​മ്പ​റു​ക​ളു​മ​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ട്രെ​യി​നു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വ​ര്‍​ഷം ഇ​തു​വ​രെ രേ​ഖാ​മൂ​ല​മു​ള്ള ഒ​രു​പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ പോ​ലീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ഇ​തേ​സ​മ​യം പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളി​ല്‍ പോ​ലീ​സ് സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ മം​ഗ​ളൂ​രു​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ സം​ഘ​ങ്ങ​ള്‍ ദീ​ര്‍​ഘ​ദൂ​ര​വ​ണ്ടി​ക​ളി​ലെ ജ​ന​റ​ല്‍ കോ​ച്ചു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. രാ​വി​ല​ത്തെ വ​ണ്ടി​ക​ളി​ല്‍ സ്ഥി​തി താ​ര​ത​മ്യേ​ന ശാ​ന്ത​മാ​ണെ​ങ്കി​ലും വൈ​കു​ന്നേ​രം മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ്, ചെ​ന്നൈ സൂ​പ്പ​ര്‍​ഫാ​സ്റ്റ്, മാ​വേ​ലി, മ​ല​ബാ​ര്‍ തു​ട​ങ്ങി​യ പ്ര​ധാ​ന​വ​ണ്ടി​ക​ളു​ടെ​യെ​ല്ലാം ജ​ന​റ​ല്‍​കോ​ച്ചു​ക​ളി​ല്‍ സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര്‍ നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് ക​യ​റു​ന്ന​ത്.
മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും മം​ഗ​ളൂ​രു​വി​ൽ വ​ച്ചു​ത​ന്നെ വാ​തി​ല്‍​പ്പ​ടി​വ​രെ ആ​ളു​ക​ള്‍ നി​ല്ക്കു​ന്ന​തു​കൊ​ണ്ട് കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തു​ന്ന​തു​വ​രെ മ​റ്റാ​ര്‍​ക്കും ജ​ന​റ​ല്‍ കോ​ച്ചു​ക​ളി​ല്‍ ക​യ​റാ​നാ​വാ​ത്ത നി​ല​യാ​ണ്.
ഇ​തി​നി​ട​യി​ല്‍ പ​ല​പ്പോ​ഴും മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടേ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ബ​ഹ​ള​വും കൈ​യാ​ങ്ക​ളി​യു​മാ​ണ്. ഇ​തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി തൊ​ട്ട​ടു​ത്ത റി​സ​ര്‍​വേ​ഷ​ന്‍​കോ​ച്ചു​ക​ളി​ല്‍ ക​യ​റു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള സീ​സ​ണ്‍​ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രും ജ​ന​റ​ല്‍​ടി​ക്ക​റ്റു​കാ​രും ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​രു​മാ​യി ഏ​റ്റു​മു​ട്ടേ​ണ്ടി​വ​രു​ന്ന​തും പ​തി​വാ​ണ്.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​സ​ര്‍​ഗോ​ഡെ​ത്തു​ന്ന ചെ​ന്നൈ​സൂ​പ്പ​ര്‍​ഫാ​സ്റ്റി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ജ​ന​റ​ല്‍ കോ​ച്ചി​ല്‍ ക​യ​റാ​നാ​വാ​തെ നി​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ര്‍ റി​സ​ര്‍​വേ​ഷ​ന്‍ കോ​ച്ചി​ന്‍റെ വാ​തി​ല​ട​ച്ചു​നി​ന്ന് ത​ട​ഞ്ഞ​സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.
ജി​ല്ല​യു​ടെ തെ​ക്ക​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ഡും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ത്തി ജോ​ലി​ചെ​യ്യു​ന്ന അ​ധ്യാ​പി​ക​മാ​ര​ട​ക്ക​മു​ള്ള സ്ഥി​രം​യാ​ത്ര​ക്കാ​ര്‍ പ​തി​വാ​യി യാ​ത്ര​ചെ​യ്യു​ന്ന​ത് ഈ ​ട്രെ​യി​നി​ലാ​ണ്.
കൂ​ടു​ത​ല്‍ ജ​ന​റ​ല്‍​കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ലും ഉ​ള്ള കോ​ച്ചു​ക​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മെ​ങ്കി​ലും ഒ​രു​ക്ക​ണ​മെ​ന്ന പ്രാ​ര്‍​ത്ഥ​ന​യി​ലാ​ണ് ഇ​വ​ര്‍.