സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, June 24, 2019 1:19 AM IST
കാ​സ​ര്‍​ഗോ​ഡ്: "അ​ഭ​യം' ട്ര​സ്റ്റി​ന് കീ​ഴി​ല്‍ 24മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കേ​ന്ദ്രം ത​ള​ങ്ക​ര മാ​ലി​ക്ക് ദീ​നാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.
അ​ഞ്ച് യൂ​ണി​റ്റു​ക​ളി​ലാ​യി പ്ര​തി​ദി​നം 20 ഡ​യാ​ലി​സി​സു​ക​ളാ​ണ് ഇ​വി​ടെ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക. നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്ക് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കും. പ്ര​തി​മാ​സം മൂ​ന്ന​ര​ല​ക്ഷം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു.
കാ​സ​ര്‍​ഗോ​ഡ് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ​യാ​യ "അ​ഭ​യം' ക​ര്‍​ണാ​ട​ക​യി​ലെ കു​ട​ക് ജി​ല്ല​യി​ല്‍ പ്ലാ​സ്റ്റി​ക്ക് കു​ടി​ലു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് വേ​ണ്ടി 12 വീ​ടു​ക​ള്‍ നി​ര്‍​മ്മി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ഒ​രു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 50 വീ​ടു​ക​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.
ഡ​യാ​ലി​സി​സ് കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​ഭ​യം മീ​റ്റ് ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു ഹോ​ട്ട​ൽ സി​റ്റി​ട​വ​റി​ല്‍ ന​ട​ക്കും.
ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ല്‍, സു​ഷാ​ന്ത് നി​ല​മ്പൂ​ര്‍, പ്ര​വാ​സി വ്യ​വ​സാ​യി റ​ജീ​ബ് അ​ബ്ദു​റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളാ​യി​രി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഖ​യ്യൂം മാ​ന്യ, ന​വാ​സ് അ​ണ​ങ്കൂ​ര്‍, ഹ​മീ​ദ​ലി മാ​വി​ന​ക്ക​ട്ട എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.