ബേക്കലിനെ ബിആർഡിസിയും കൈയൊഴിയുന്നു
Monday, June 24, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബേ​ക്ക​ല്‍ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ബേ​ക്ക​ല്‍ റി​സോ​ര്‍​ട്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ (ബി​ആ​ർ​ഡി​സി) പ​ദ്ധ​തി പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച്‌ മ​ല​ബാ​ര്‍ ടൂ​റി​സ​ത്തി​ന്‍റെ ചു​മ​ത​ല കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ ബേ​ക്ക​ല്‍ ടൂ​റി​സം പ​ദ്ധ​തി പാ​തി​വ​ഴി​യി​ലാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കേ​ന്ദ്രീ​കൃ​ത സ്‌​പെ​ഷ്യ​ല്‍​ഏ​രി​യ​ടൂ​റി​സം പ​ദ്ധ​തി എ​ന്ന ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബേ​ക്ക​ല​ട​ക്ക​മു​ള്ള ഇ​ന്ത്യ​യി​ലെ അ​ഞ്ച് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​സൂ​ത്രി​ത​മാ​യ രീ​തി​യി​ല്‍ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

പ​ദ്ധ​തി മ​റ്റു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച​പ്പോ​ള്‍ കേ​ര​ള​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യു​മാ​യി​മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി 1995ല്‍ ​ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ര്‍​മാ​നാ​യി ബി​ആ​ർ​ഡി​സി എ​ന്ന പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​നം​ത​ന്നെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ ക​രു​ണാ​ക​ര​ന്‍ സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ആ​യി​രം കോ​ടി രൂ​പ​യു​ടെ പൊ​തു-​സ്വ​കാ​ര്യ നി​ക്ഷേ​പം ബേ​ക്ക​ല്‍ വി​ക​സ​ന​ത്തി​നാ​യി കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യെ ലോ​കോ​ത്ത​ര ബീ​ച്ച്‌ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​ക്കി മാ​റ്റാ​നും, വി​വി​ധ​ചെ​റു​കി​ട ടൂ​റി​സം ആ​ക​ര്‍​ഷ​ണ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും തീ​ര​ദേ​ശ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ അ​ജാ​നൂ​ര്‍, പ​ള്ളി​ക്ക​ര, ഉ​ദു​മ, ചെ​മ്മ​നാ​ട്‌ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ലി​യ​രീ​തി​യി​ലു​ള്ള15​റി​സോ​ര്‍​ട്ടു​ക​ളും ടൂ​റി​സ്റ്റു​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ഷോ​പ്പിം​ഗ് മാ​ളു​ക​ളും, ക​ട​ല്‍​ത്തീ​ര വി​നോ​ദ​സൗ​ക​ര്യ​ങ്ങ​ളും വി​ഭാ​വ​നം ചെ​യ്തി​രു​ന്നു. പ​ദ്ധ​തി​ക്കെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം വ​ന്ന​പ്പോ​ള്‍ 15 റി​സോ​ര്‍​ട്ടു​ക​ള്‍​എ​ന്ന​ത്‌​മാ​റ്റി ചെ​ന്പ​രി​ക്ക, ഉ​ദു​മ​പ​ടി​ഞ്ഞാ​ര്‍ ക​ണ്ണി​യി​ല്‍, കാ​പ്പി​ല്‍, മ​ലാ​ന്‍​കു​ന്ന്, ചേ​റ്റു​കു​ണ്ട്, കൊ​ള​വ​യ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു റി​സോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ജി​ല്ല​യി​ല്‍ ആ​യി​രം ഏ​ക്ക​റി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച പ​ദ്ധ​തി പി​ന്നീ​ട് 270 ഏ​ക്ക​റി​ല്‍ മാ​ത്ര​മാ​ക്കി ചു​രു​ക്കി.

ബി​ആ​ര്‍​ഡി​സി​യു​ടെ ബേ​ക്ക​ല്‍ ബീ​ച്ച്‌പാ​ര്‍​ക്ക്, നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത സു​നാ​മി ഫ​ണ്ടി​ല്‍ നി​ര്‍​മി​ച്ച്‌ ബി​ആ​ര്‍​ഡി​സി പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന ബേ​ക്ക​ല്‍ സൗ​ത്ത്ബീ​ച്ച്‌​പാ​ര്‍​ക്ക്, ബേ​ക്ക​ല്‍ കോ​ട്ട പാ​ര്‍​ക്കിം​ഗ്, ബേ​ക്ക​ല്‍ കോ​ട്ട​ക്ക​ടു​ത്ത് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ത​ണ​ല്‍ വി​ശ്ര​മ​കേ​ന്ദ്രം എ​ന്നി​വ​യും ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് നി​ര്‍​മ്മി​ച്ച​വ​യാ​ണ്.

റിസോർട്ട് മുതൽ കുടിവെള്ളപദ്ധതി വരെ

മേ​ല്‍​പ​റ​ന്പ്-​ചെ​ന്പ​രി​ക്ക, ഉ​ദു​മ ക​ണ്ണി​യി​ല്‍, പ​ള്ളം-​കാ​പ്പി​ല്‍, തൃ​ക്ക​ണ്ണാ​ട് - മ​ലാം​കു​ന്ന് എ​ന്നീ റോ​ഡു​ക​ള്‍ വീ​തി കൂ​ട്ടി മെ​ക്കാ​ഡം റോ​ഡു​ക​ളാ​ക്കി വി​ക​സി​പ്പി​ച്ച​തും​ചേ​റ്റു​കു​ണ്ട് റെ​യി​ല്‍​വേ​ഗേ​റ്റ്, തൃ​ക്ക​ണ്ണാ​ട് അ​ണ്ട​ര്‍​പാ​സേ​ജ്, ഏ​ക​ദേ​ശം25​ഓ​ളം ചെ​റി​യ​റോ​ഡു​ക​ള്‍, ഏ​ഴ്മി​ല്യ​ണ്‍ ലി​റ്റ​ര്‍ പ്ര​തി​ദി​ന കാ​പ്പാ​സി​റ്റി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി ഉ​ണ്ടാ​ക്കി​യ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര​ന്നു​കി​ട​ക്കു​ന്ന പൈ​പ്പ് ലൈ​നു​ക​ള്‍, വ​ലി​യ18​വാ​ട്ട​ര്‍​ടാ​ങ്കു​ക​ള്‍​എ​ല്ലാം ഈ​പ​ദ്ധ​തി​യി​ലൂ​ടെ​വ​ന്ന​താ​ണ്.

110ന്‍റെ ബ​ള്‍​ബ് ക​ത്താ​ന്‍​വ​രെ സ്റ്റെ​പ്‌​അ​പ്പ്‌ എ​ന്ന ഉ​പ​ക​ര​ണം വേ​ണ്ട​കാ​ല​ത്ത് സ​ര്‍​ക്കാ​രി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തി മൈ​ലാ​ട്ടി പ​ദ്ധ​തി​യെ വി​പു​ല​പ്പെ​ടു​ത്തി​യെ​ടു​ത്ത​തും ബേ​ക്ക​ല്‍ ടൂ​റി​സം പ​ദ്ധ​തി മു​ന്നി​ല്‍ ക​ണ്ടാ​യി​രു​ന്നു. 11 കെ​വി ലൈ​നു​ക​ള്‍ ആ​റ്പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് വ​ലി​ക്കു​ക​യും എ​ല്ലാ​യി​ട​ത്തും​ആ​വ​ശ്യ​ത്തി​നു വോ​ള്‍​ട്ടേ​ജ്‌ എ​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക്കി​യ​തും ഈ ​പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​യി​രു​ന്നു.

ഉ​ദു​മ കാ​പ്പി​ലി​ല്‍ താ​ജ്, ല​ളി​ത്‌​എ​ന്നീ റി​സോ​ര്‍​ട്ടു​ക​ള്‍ പൂ​ത്തി​യാ​ക്കി ലാ​ഭ​ക​ര​മാ​യി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. കൊ​ള​വ​യ​ല്‍ റി​സോ​ര്‍​ട്ട് സൈ​റ്റ് തീ​ര​ദേ​ശ നി​യ​മം മൂ​ലം നി​ര്‍​മ്മാ​ണം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ സം​രം​ഭ​ക​ന്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. ചേ​റ്റു​കു​ണ്ടി​ലും മ​ലാം​കു​ന്നി​ലും ചെ​ന്പ​രി​ക്ക​യി​ലും​പ​ണി​തു​ട​ങ്ങി 200 കോ​ടി​യോ​ളം രൂ​പ സം​രം​ഭ​ക​ര്‍ മു​ത​ല്‍മു​ട​ക്കി​യ റി​സോ​ര്‍​ട്ടു​ക​ള്‍ പാ​തി​വ​ഴി​യി​ല്‍ ഇ​പ്പോ​ഴും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്.

പു​തി​യ സം​രം​ഭ​ക​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലും ബി​ആ​ര്‍​ഡി​സി യാ​തൊ​രു​വി​ധ ശ്ര​മ​വും ന​ട​ത്തു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ ര​ണ്ടു റി​സോ​ര്‍​ട്ടു​ക​ളു​ടെ കൂ​ടെ പാ​തി​വ​ഴി​യി​ലാ​യ മൂ​ന്നു റി​സോ​ര്‍​ട്ടു​ക​ള്‍ കൂ​ടി പൂ​ര്‍​ത്തി​യാ​യാ​ല്‍ കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ക​യും ബേ​ക്ക​ല്‍ പ്ര​ദേ​ശ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​സ്ഥി​തി വ​ലി​യ​രീ​തി​യി​ല്‍ മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത രീ​തി​യി​ല്‍ ബേ​ക്ക​ലി​നെ വി​പ​ണ​നം ചെ​യ്യു​ന്ന​ത് ബി​ആ​ര്‍​ഡി​സി അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ഞ്ചാ​രി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ആ​ക​ര്‍​ഷ​ണ​ങ്ങ​ളോ ഉ​ണ്ടാ​ക്കാ​തി​രു​ന്ന​തും വി​മ​ര്‍​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ബിആ​ര്‍​ഡി​സി തു​ട​ക്ക​മി​ട്ട നീ​ലേ​ശ്വ​രം-​വ​ലി​യ​പ​റ​ന്പ് കാ​യ​ലു​ക​ളി​ല്‍ സ്വ​കാ​ര്യ​സം​ര​ഭ​ക​രു​ടെ 20 ഓ​ളം ഹൗ​സ് ബോ​ട്ടു​ക​ള്‍ വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി ബി​ആ​ര്‍ഡി​സി തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

ബി​ആ​ര്‍​ഡി​സി​യു​ടെ ബോ​ട്ട് ടെ​ര്‍​മി​ന​ലും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റും കോ​ട്ട​പ്പു​റ​ത്ത് അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണ്. കു​മ​ര​ക​ത്തി​നും ആ​ല​പ്പു​ഴ​യ്ക്കും ബ​ദ​ലാ​യി വ​ള​രാ​ന്‍ ഏ​റെ​സാ​ധ്യ​ത​യു​ള്ള കോ​ട്ട​പ്പു​റം, വ​ലി​യ​പ​റ​ന്പ് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും, വി​പ​ണ​ന​ത്തി​ന്‍റെ​യും അ​ഭാ​വ​ത്തി​ല്‍ മു​ര​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ദു​മ​യി​ല്‍​തു​ട​ങ്ങി​യ ഫു​ഡ്ക്രാ​ഫ്റ്റ്‌ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​ല്ലാ​തെ ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ലെ വ​ലി​യ ട്രെ​യി​നിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍ കാ​സ​ര്‍​ഗോ​ട്ട് ഇ​നി​യും എ​ത്തി​യി​ട്ടി​ല്ല.

ഓഫീസുപോലും നിർമിക്കാൻ പറ്റാതെപോയ കെടുകാര്യസ്ഥത

കാ​സ​ര്‍​ഗോ​ഡി​ന്‍റെ സാം​സ്‌​കാ​രി​ക പ്ര​ത്യേ​ക​ത​ക​ള്‍ ടൂ​റി​സ​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഏ​റെ​യെ​ത്തു​ന്ന മ​ല​നി​ര​ക​ളാ​യ കോ​ട്ട​ഞ്ചേ​രി​യോ റാ​ണി​പു​ര​മോ ഒ​ന്നും വി​ക​സി​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി അ​ടി​സ്ഥ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി ഏ​തെ​ങ്കി​ലും പ്രൊ​ജ​ക്ടു​ക​ള്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് ബി​ആ​ര്‍​ഡി​സി സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

റി​സോ​ര്‍​ട്ടു​ക​ള്‍ ലീ​സ് തു​ക ന​ല്‍​കാ​ത്ത​തി​നാ​ല്‍ വ​ലി​യ​ന​ഷ്ട​മാ​ണ് സ​ര്‍​ക്കാ​രി​ന് ഉ​ണ്ടാ​കു​ന്ന​ത്. പാ​തി​വ​ഴി​യി​ലാ​യ റി​സോ​ര്‍​ട്ട് സൈ​റ്റു​ക​ള്‍ പ​ല​തും ഇ​പ്പോ​ള്‍ കാ​ടു​പി​ടി​ച്ച്‌ കി​ട​ക്കു​ക​യാ​ണ്. റി​സോ​ര്‍​ട്ട് സൈ​റ്റു​ക​ള്‍ ഏ​റ്റെ​ടു​ത്ത സം​രം​ഭ​ക​രു​മാ​യി സം​സാ​രി​ച്ച്‌ അ​വി​ടെ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കു​വാ​നോ അ​തു​മ​ല്ലെ​ങ്കി​ല്‍ ഭൂ​മി സ​ര്‍​ക്കാ​റി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നോ യാ​തൊ​രു നീ​ക്ക​ങ്ങ​ളും ബി​ആ​ര്‍​ഡി സി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​കു​ന്നി​ല്ല. ബി​ആ​ര്‍​ഡി​സി നി​ര്‍​മ്മി​ച്ച ക​ഴി​ഞ്ഞ വ​ര്‍​ഷം ടൂ​റി​സം മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത നാ​ലു കോ​ടി ചി​ല​വ​ഴി​ച്ച ത​ച്ച​ങ്ങാ​ട് ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ലീ​സി​ന് ന​ട​ത്താ​ന്‍ ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചെ​ങ്കി​ലും ക​ടു​പ്പ​മു​ള്ള പ​ല നി​ബ​ന്ധ​ന​ക​ളും മു​ന്നോ​ട്ട് വെ​ച്ച​തി​നാ​ല്‍ നാ​ട്ടി​ലെ ക്ല​ബു​ക​ള്‍​ക്കോ സം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ള്‍​ക്കോ അ​ത് ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

85 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച തൃ​ക്ക​ണ്ണാ​ട് ബീ​ച്ച്‌ പാ​ര്‍​ക്ക് വെ​ളി​ച്ച​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ബി​ആ​ര്‍​ഡി​സി ഒ​രു​ക്കി കൊ​ടു​ക്കാ​ത്ത​തി​നാ​ല്‍ ലീ​സി​നെ​ടു​ത്ത​യാ​ള്‍ തി​രി​ച്ച്‌ ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. പ​ള്ളി​ക്ക​ര ബീ​ച്ച്‌ പാ​ര്‍​ക്കി​ല്‍ നി​ന്നും മാ​സം 6.5 ല​ക്ഷം രൂ​പ ലീ​സ് തു​ക പി​രി​ക്കു​ന്ന​ത​ല്ലാ​തെ സ​ഞ്ചാ​രി​ക​ള്‍​ക്ക് വേ​ണ്ട ഒ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും ബി​ആ​ര്‍​ഡി​സി ഇ​വി​ടെ​യും ഒ​രു​ക്കു​ന്നി​ല്ല. ബി​ആ​ര്‍​ഡി​സി​ക്ക് പ​ള്ളി​ക്ക​ര പെ​ട്രോ​ള്‍ പ​ന്പി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള സ്ഥ​ല​ത്ത് ആ​സ്ഥാ​ന മ​ന്ദി​ര​വും ട്രെ​യ്‌​നിം​ഗ് സെ​ന്‍റ​റും പ​ണി​യാ​ന്‍ 1.5 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ​ത് പാ​ഴാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ബി​ആ​ര്‍​ഡി​സി​യു​ടെ ഓ​ഫീ​സ് ഇ​പ്പോ​ഴും പ​തി​നാ​യി​ര​ങ്ങ​ള്‍ വാ​ട​ക ന​ല്‍​കി പാ​ല​ക്കു​ന്നി​ലെ വാ​ട​ക​കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

മ​ഞ്ചേ​ശ്വ​രം മു​ത​ല്‍ വ​ലി​യ​പ​റ​ന്പ് വ​രെ നീ​ണ്ട് പ​ര​ന്ന് കി​ട​ക്കു​ന്ന ജി​ല്ല​യി​ലെ ചെ​ന്പി​രി​ക്ക, കാ​പ്പി​ല്‍, ത​ള​ങ്ക​ര, അ​ഴി​ത്ത​ല, വ​ലി​യ​പ​റ​ന്പ്, തൈ​ക്ക​ട​പ്പു​റം തു​ട​ങ്ങി​യ നി​ര​വ​ധി ബീ​ച്ചു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ഒ​ന്നു പോ​ലും വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ന്‍ ബി​ആ​ര്‍​ഡി​സി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ബി​ആ​ര്‍​ഡി​സി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ബീ​ച്ചി​ല്‍ പോ​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യം വി​ക​സി​പ്പി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ബി​ആ​ര്‍​ഡി​സി ന​ട​പ്പി​ലാ​ക്കു​ന്ന നി​ല​വി​ലെ പ​ദ്ധ​തി സ​മൈ​ല്‍ (സ്മോ​ൾ ആ​ൻ​ഡ് മീ​ഡി​യം ഇ​ൻ​ഡ​സ്ട്രി​യ​ൽ ലി​വ​റേ​ജിം​ഗ് എ​ക്സ്പീ​രി​യ​ൻ​ഷ്യ​ൽ ടൂ​റി​സം) ആ​ണ്.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ റെ​സ്‌​പോ​ണ്‍​സി​ബി​ള്‍ ടൂ​റി​സം​മി​ഷ​ന്‍ മ​റ്റു ജി​ല്ല​ക​ളി​ലേ​ത് പോ​ലെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലും ചെ​റു​കി​ട ടൂ​റി​സം സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഉ​ദു​മ​യി​ലെ​യും ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ​യും റി​സോ​ര്‍​ട്ടു​ക​ളി​ലും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍റെ ഭാ​ഗ​മാ​യും നി​ര​വ​ധി വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ​ത്തു​ന്നു​വെ​ങ്കി​ലും ജി​ല്ല​യി​ലെ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ള്‍ സ്‌​മൈ​ല്‍ എ​ന്ന പ​ദ്ധ​തി​യു​ടെ ഫ​ല​മാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത് ബി​ആ​ര്‍​ഡി​സി​യു​ടെ അ​വ​കാ​ശ​പ്പെ​ടു​ന്ന​താ​യും ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

പാ​തി​വ​ഴി​യി​ലാ​യ ബേ​ക്ക​ല്‍​ടൂ​റി​സം പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് പ​ക​രം സ്‌​മൈ​ലി​ലൂ​ടെ റെ​സ്‌​പോ​ണ്‍​സി​ബി​ള്‍ ടൂ​റി​സം മി​ഷ​ന്‍ ചെ​യ്യു​ന്ന പ​രി​പാ​ടി​ക​ള്‍ ബി​ആ​ര്‍​ഡി​സി ചെ​യ്യു​ന്ന​തി​നെ​തി​രേ എ​തി​ര്‍​പ്പ് നി​ല​നി​ല്‍​ക്കു​ന്പോ​ഴാ​ണ് സ​ര്‍​ക്കാ​ര്‍ ബി​ആ​ര്‍​ഡി​സി​യെ മ​ല​ബാ​ര്‍ ടൂ​റി​സ​ത്തി​ന്‍റെ ചു​മ​ത​ല കൂ​ടി ഏ​ല്‍​പി​ക്കു​ന്ന​ത്.

പ​ദ്ധ​തി തു​ട​ങ്ങി കാ​ല്‍​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ക​യാ​ണെ​ങ്കി​ലും ബേ​ക്ക​ല്‍ ടൂ​റി​സം വി​ക​സ​നം ബാ​ലാ​രി​ഷ്ട​ത​ക​ള്‍ ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ല.