അ​ര​ക്കോ​ടി രൂ​പ​യു​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മു​ങ്ങി
Monday, June 24, 2019 1:19 AM IST
ബ​ദി​യ​ഡു​ക്ക: ക​നേ​ഡി​യ​ന്‍ വി​സ വാ​ഗ്ദാ​നം​ചെ​യ്ത് 13 യു​വാ​ക്ക​ളി​ല്‍ നി​ന്ന് അ​ര​കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഒ​ളി​വി​ല്‍.
സം​ഭ​വ​ത്തി​ല്‍ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നീ​ര്‍​ച്ചാ​ല്‍ സ്വ​ദേ​ശി​ക​ളാ​യ ര​വി​ച​ന്ദ്ര, ഗ​ണേ​ശ, ശ്രീ​കാ​ന്ത്, അ​ഭി​ലാ​ഷ്, പ​ള്ള​ത്ത​ടു​ക്ക​യി​ലെ മ​നോ​ഹ​ര എ​ന്നി​വ​ര്‍ ന​ല്‍​കി​യ പ​രാ​തി പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മ​ജീ​ഷ് മ​നോ​ഹ​ര്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.
ഉ​യ​ര്‍​ന്ന ശ​മ്പ​ള​മു​ള്ള ക​നേ​ഡി​യ​ന്‍ വി​സ വാ​ഗ്ദാ​നം ചെ​യ്ത് 2017ല്‍ ​നീ​ര്‍​ച്ചാ​ല്‍ സ്വ​ദേ​ശി​ക​ളാ​യ 13പേ​രി​ല്‍ നി​ന്ന് നാ​ലു മു​ത​ല്‍ നാ​ല​ര ല​ക്ഷം രൂ​പ വ​രെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കൈ​ക്ക​ലാ​ക്കി​യ​ത്. ഗ​ള്‍​ഫി​ലു​ള്ള ഒ​രു സു​ഹൃ​ത്ത് വ​ഴി​യാ​ണ് യു​വാ​ക്ക​ള്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ പ​രി​ച​യ​പ്പെ​ട്ട​ത്.
പ​ണം കൈ​പ​റ്റി​യ ശേ​ഷം വി​സ ത​യ്യാ​റാ​യി​ട്ടു​ണ്ടെ​ന്നും, ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ചേ​ര​ണ​മെ​ന്നും അ​റി​യി​ച്ചു.​അ​ത​നു​സ​രി​ച്ച് പ​ണം ന​ല്‍​കി​യ 13പേ​രും കാ​ന​ഡ​യി​ലേ​ക്ക് പോ​കാ​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്തി. ര​ണ്ട് ദി​വ​സം കാ​ത്തി​രി​ക്ക​ണ​മെ​ന്നും ചി​ല പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും പ​ണം കൈ​പ​റ്റി​യ മ​ജീ​ഷ് മ​നോ​ഹ​ര്‍ യു​വാ​ക്ക​ളെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ യാ​ത്ര​തു​ട​രാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് മ​നോ​ഹ​ര്‍ യു​വാ​ക്ക​ളേ​യും കൂ​ട്ടി ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു ഓ​ഫീ​സി​ലേ​ക്ക് പോ​യി. എ​ന്നാ​ല്‍ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ഒ​രു​മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ തീ​രു​മെ​ന്നാ​യി​രു​ന്നു അ​വി​ടെ​നി​ന്നും ല​ഭി​ച്ച മ​റു​പ​ടി. ഇ​തോ​ടെ യു​വാ​ക്ക​ള്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.
അ​തി​നുശേ​ഷം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ വി​സ​യ്ക്കാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. പി​ന്നീ​ട് ഫോ​ണ്‍ സ്വി​ച്ച്ഓ​ഫാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ത​ങ്ങ​ള്‍ വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന് ബോ​ധ്യ​പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ മാ​ത്ര​മെ പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ളു​വെ​ന്നും മ​റ്റു​ള്ള​വ​ര്‍ ഉ​ട​ന്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.