ക​ഞ്ചാ​വ് ക​ട​ത്ത്: യു​വാ​വി​ന് നാ​ലു​വ​ര്‍​ഷം ത​ട​വ്
Monday, June 24, 2019 1:19 AM IST
കാ​സ​ര്‍​ഗോ​ഡ്: ബൈ​ക്കി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് പി​ടി​യി​ലാ​യ യു​വാ​വി​നെ നാ​ലു വ​ര്‍​ഷം ക​ഠി​ന​ത​ട​വി​ന് കോ​ട​തി ശി​ക്ഷി​ച്ചു. ഉ​പ്പ​ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ര്‍​ഷാ​ദി​നെ (26)യാ​ണ് കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി (മൂ​ന്ന്) ജ​ഡ്ജി ടി.​കെ. നി​ര്‍​മ​ല​യാ​ണ് ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും അ​ട​ക്ക​ണം.
ഇ​ര്‍​ഷാ​ദി​നൊ​പ്പം പി​ടി​യി​ലാ​യ മ​റ്റൊ​രു യു​വാ​വി​നെ കോ​ട​തി വെ​റു​തെ​വി​ട്ടു. 2015 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
ബൈ​ക്കി​ല്‍ ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ ഉ​പ്പ​ള​യി​ല്‍ വെ​ച്ചാ​ണ് ഇ​ര്‍​ഷാ​ദി​നെ കു​ന്പ​ള സി​ഐ കെ.​പി. സു​രേ​ഷ് ബാ​ബു പി​ടി​കൂ​ടി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ ഹാ​ജ​രാ​യി.