തു​ല്യ​താ പ​ഠി​താ​ക്ക​ൾ​ക്ക് പു​സ്തക​ങ്ങ​ൾ സ​മ്മാ​നി​ച്ച് അ​ധ്യാ​പ​ക​ൻ
Monday, June 24, 2019 1:19 AM IST
രാ​ജ​പു​രം: തു​ട​ർ​പ​ഠ​ന​ത്തി​നാ​യി വീ​ണ്ടും ക്ലാ​സ്മു​റി​യി​ലെ​ത്തി​യ എ​ത്തി​യ തു​ല്യ​താ പ​ഠി​താ​ക്ക​ൾ​ക്ക് വാ​യ​ന​ദി​ന​ത്തി​ൽ അ​ധ്യാ​പ​ക​ൻ സ​മ്മാ​നി​ച്ച​ത് സ്വ​ന്തം പു​സ്ത​ക​ശേ​ഖ​ര​ത്തി​ലെ പു​സ്ത​ക​ങ്ങ​ൾ.
സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​പു​രം പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ഴാം​ത​രം, പ​ത്താം​ത​രം, ഹ​യ​ർ​സെ​ക്ക​ണ്ട​റി തു​ല്യ​താ ക്ലാ​സു​ക​ളു​ടെ പ​ഠി​താ​ക്ക​ൾ​ക്കാ​ണ് മ​ല​യാ​ള​വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ആ​ർ.​എ​സ്. രാ​ജേ​ഷ് കു​മാ​ർ പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.
"പു​സ്ത​ക സ​മ്മാ​നം' എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ 17മു​ത​ൽ 58വ​യ​സ് വ​രെ​യു​ള്ള പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ 112 പ​ഠി​താ​ക്ക​ൾ​ക്ക് പു​സ്ത​കം സ​മ്മാ​നി​ച്ചു. ഇ​തോ​ടോ​പ്പം പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ പ​ഠി​താ​ക്ക​ൾ​ക്കാ​യി വാ​യ​ന, ഉ​പ​ന്യാ​സ ര​ച​നാ​മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. പു​സ്ത​ക സ​മ്മാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് പു​തു​പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ഷാ​ജു ജോ​ൺ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ കോ​ഴ്സ് ക​ൺ​വീ​ന​ർ കെ.​വി. രാ​ഘ​വ​ൻ വാ​യ​നാ​ദി​ന​സ​ന്ദേ​ശം ന​ൽ​കി.
വാ​യ​ന​യു​ടെ പു​തു​വ​സ​ന്തം എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ർ.​എ​സ്. രാ​ജേ​ഷ് കു​മാ​ർ ക്ലാ​സ്സ് എ​ടു​ത്തു.​കെ.​പി. ഗോ​പി ക​വി​ത അ​വ​ത​രി​പ്പി​ച്ചു പി.​ആ​ർ. രാ​ജേ​ഷ് ,പി.​ടി. ടോ​ണി​യ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ്ര്ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ. വി​ൻ​സെ​ന്‍റ് സ്വാ​ഗ​ത​വും പ്ര​മോ​ദ് അ​ട്ടേ​ങ്ങാ​നം ന​ന്ദി​യും പ​റ​ഞ്ഞു.