കാ​ട്ടാ​ന​ക​ള്‍ സോ​ളാ​ര്‍ വേ​ലി പൊ​ളി​ച്ചു​മാ​റ്റി
Monday, June 24, 2019 1:19 AM IST
കാ​സ​ര്‍​ഗോ​ഡ്: ദേ​ല​മ്പാ​ടി-​പ​ര​പ്പ ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി നാ​ട്ടി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ള്‍ സോ​ളാ​ര്‍ വേ​ലി​യും ത​ക​ര്‍​ത്തു.

ഇ​ടി​മി​ന്ന​ലി​ല്‍ ബാ​റ്റ​റി കേ​ടാ​യും കാ​ട്ടു​മ​ര​ങ്ങ​ള്‍ വീ​ണും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന ഭാ​ഗ​മാ​ണ് കാ​ട്ടാ​ന​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. അ​ഡൂ​ര്‍ ബെ​ല്‍​ത്ത​ടു​ക്ക​യി​ലെ സു​ധാ​ക​ര നാ​യി​ക്, ഗോ​പാ​ല​കൃ​ഷ്ണ ഭ​ട്ട് എ​ന്നി​വ​രു​ടെ തോ​ട്ട​ത്തി​ലാ​ണ് രാ​ത്രി​യി​ല്‍ സോ​ളാ​ര്‍ വേ​ലി ത​ക​ര്‍​ത്ത് ആ​ന​യി​റ​ങ്ങി​യ​ത്.
ക​വു​ങ്ങു​ക​ള്‍​ക്കും വാ​ഴ​ക​ള്‍​ക്കും വ്യാ​പ​ക​മാ​യ നാ​ശം​വ​രു​ത്തി​യ മൂ​ന്ന് കാ​ട്ടാ​ന​ക​ള്‍ ഉ​ച്ച​യാ​കു​ന്ന​തു​വ​രെ തോ​ട്ട​ത്തി​ല്‍ നി​ന്നു. വ​നം​വ​കു​പ്പും നാ​ട്ടു​കാ​രും ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​യെ കാ​ട്ടി​ലേ​ക്ക് തി​രി​കെ​ക​യ​റ്റി​യ​ത്. പാ​ണ്ടി വ​ന​മേ​ഖ​ല​യി​ല്‍ ആ​കെ 12 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് സോ​ളാ​ര്‍ വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

കാ​ട്ടാ​ന​ശ​ല്യം നി​യ​ന്ത്രി​ക്കാ​ന്‍ തു​ട​ക്ക​ത്തി​ല്‍ ഇ​ത് ഏ​റെ ഫ​ല​പ്ര​ദ​മാ​യെ​ങ്കി​ലും മ​തി​യാ​യ സം​ര​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ചു​രു​ങ്ങി​യ​കാ​ലം കൊ​ണ്ട് പ​ല​യി​ട​ത്തും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. കാ​ട്ടാ​ന​ക​ള്‍ വേ​ലി പൊ​ളി​ച്ചു​മാ​റ്റി​യ ചെ​ന്ന​ങ്കു​ണ്ട് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ വേ​ന​ല്‍​മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലാ​ണ് ബാ​റ്റ​റി ത​ക​രാ​റി​ലാ​യ​തെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് സോ​ളാ​ര്‍ വേ​ലി ഉ​ട​ന്‍ പു​ന​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.