വി​ദ്യാ​ര്‍​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Sunday, June 23, 2019 10:50 PM IST
ബ​ദി​യ​ഡു​ക്ക:​ സ്വ​കാ​ര്യ കോ​ള​ജി​ല്‍നി​ന്ന് ടി​സി ന​ല്‍​കി പ​റ​ഞ്ഞു​വി​ട്ട വി​ദ്യാ​ര്‍​ഥി​യെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പെ​ര്‍​ള പ​ല്‍​ത്താ​ജെ​യി​ലെ ബാ​ബു-​ശൈ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ജി​തി(19)​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം അ​ഞ്ചു​മ​ണി​യോ​ടെ വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബെ​ള്ളൂ​ര്‍ ബ​ജ​യി​ലെ സ്വ​കാ​ര്യ​കോ​ള​ജി​ല്‍ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു അ​ജി​ത്. ഒ​രാ​ഴ്ച​മു​മ്പ് അ​ജി​തും ഒ​രു​പെ​ണ്‍​കു​ട്ടി​യും ത​മ്മി​ലു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ കോ​ള​ജി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​യു​ക​യും ഇ​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട അ​ധി​കൃ​ത​ര്‍ അ​ജി​തി​നെ ടി​സി ന​ല്‍​കി പ​റ​ഞ്ഞു​വി​ടു​ക​യും ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​ക്കാ​ര്യം വീ​ട്ടി​ല​റി​ഞ്ഞി​രു​ന്നി​ല്ല. കോ​ള​ജി​ല്‍ പോ​കാ​ത്ത​തി​ന്‍റെ കാ​ര​ണം വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ സു​ഖ​മി​ല്ലെ​ന്നാ​യി​രു​ന്നു അ​ജി​ത്തി​ന്‍റെ മ​റു​പ​ടി.

ഇ​ന്ന​ലെ വീ​ട്ടു​കാ​ര്‍ പു​റ​ത്തു​പോ​യ സ​മ​യ​ത്ത് അ​ജി​ത് വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ട്ടു​കാ​ര്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ര്‍​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. പ​ഠ​നം മു​ട​ങ്ങി​യ​തി​ലു​ള്ള മ​നോ​വി​ഷ​മം മൂ​ല​മാ​കാം അ​ജി​ത് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: സാ​വി​ത്രി, ശാ​ലി​നി, ര​ഞ്ജി​നി, ര​ഞ്ജി​ത്. ബ​ദി​യ​ഡു​ക്ക പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.