പ്ര​സ​വ ചി​കി​ത്സ​യ്ക്കി​ടെ യു​വ​തി മ​രി​ച്ചു
Sunday, June 23, 2019 10:50 PM IST
നീ​ലേ​ശ്വ​രം: ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്നേ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യാ​യ യു​വ​തി ചി​കി​ത്സ​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു മ​രി​ച്ചു. ചോ​യ്യം​കോ​ട്ടെ അ​ധി​കാ​ര​ത്തി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ​യും ചി​ന്ന​മ്മ​യു​ടെ​യും മ​ക​ളും ക​മ്പ​ല്ലൂ​രി​ലെ ദി​നേ​ശ​ന്‍റെ ഭാ​ര്യ​യു​മാ​യ ര​ശ്മി എ​സ്.​അ​ധി​കാ​ര​ത്തി​ൽ (33) ആ​ണു മ​രി​ച്ച​ത്.

ഐ​വി​എ​ഫ് ചി​കി​ത്സ​യെ തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ ര​ശ്മി​യെ ഏ​ഴു​മാ​സം തി​ക​ഞ്ഞ​പ്പോ​ഴാ​ണ് പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കി​യ​ത്. മാ​സം തി​ക​യാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ പ്ര​സ്തു​ത ആ​ശു​പ​ത്രി​യി​ലെ ഇ​ൻ​ക്യു​ബേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ര​ശ്മി​ക്ക് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ടു​ക​യും മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ഉ​ണ്ടെ​ന്നു കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ടൗ​ൺ എ​സ്ഐ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. സം​സ്കാ​രം നാ​ളെ 3.30നു ​കാ​ലി​ച്ചാ​ന​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ. കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​ണ്. 12 ദി​വ​സം പ്രാ​യ​മാ​യ മ​ക​നു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മ്യ, റാ​ണി​മോ​ള്‍.