പ്ര​ള​യ ദു​ര​ന്തം: ക​ത്തോ​ലി​ക്കാ​സ​ഭ​യുടെയും ടി​എ​സ്എ​സ്എ​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹം: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി
Sunday, June 23, 2019 1:40 AM IST
ശ്രീ​ക​ണ്ഠ​പു​രം: പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കേകൊ​ണ്ടു​വ​രു​ന്ന​തി​ൽ ക​ത്തോ​ലി​ക്കാസ​ഭ​യും ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ​യും ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) യുടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞി​ര​ക്കൊ​ല്ലി ശാ​ന്തി​ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ള​യ ദു​ര​ന്ത അ​തി​ജീ​വ​ന പ​ദ്ധ​തി​യു​ടെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ള​യ​ത്തി​ൽ വീ​ടും കൃ​ഷി​യും ന​ശി​ച്ച കേ​ര​ള​ത്തി​ലെ​മ്പാ​ടു​മു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ജാ​തി​മ​തഭേ​ദ​മ​ന്യേ വ​സ്ത്ര​വും ശു​ദ്ധ​ജ​ല​വും ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നൊ​പ്പം ടി​എ​സ്എ​സ്എ​സാ​ണ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ വീ​ടു​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ വൈ​ദി​കസം​ഘം നേ​രി​ട്ടി​റ​ങ്ങി. പ്ര​ള​യ​ക്കെ​ടു​തി​യി​ലെ ടി​എ​സ്എ​സ്എ​സി​ന്‍റെ സ​ഹാ​യം സ​ർ​ക്കാ​ർ എ​ന്നും ഓ​ർ​ക്കും. സേ​വ​നരം​ഗ​ത്ത് ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നും മാ​തൃ​കാ​പ​ര​മാ​ണ്. മ​ല​യോ​രമേ​ഖല ഇ​ന്നു കാ​ണു​ന്ന സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​ത് സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നംകൊ​ണ്ടാ​ണ്. അ​തി​ജീ​വ​നം തേ​ടി​യെ​ത്തി​യ കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്ക് എ​ല്ലാസ​ഹാ​യ​വും ന​ൽ​കി​യ​ത് സ​ഭ​യാ​ണ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളെ​യും പ​ക​ർ​ച്ചവ്യാ​ധി​ക​ളെ​യും നേ​രി​ട്ട് നാ​ണ്യവി​ള​ക​ളു​ള്ള ക​ർ​മ​ഭൂ​മി​യാ​ക്കി മ​ല​യോ​ര​ത്തെ മാ​റ്റി​യ​ത് സ​ഭ​യും ക​ർ​ഷ​ക​രു​മാ​ണ്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ സൗരോർജ വേലി സ്ഥാ​പി​ക്കു​ന്ന കാ​ര്യം നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ചടങ്ങിൽ ആർച്ച്ബിഷപ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ര​ണ്ടു​പേ​ർ​ക്ക് ബി​നോ​യ് ആ​ല​പ്പാ​ട്ട് സൗ​ജ​ന്യ​മാ​യി ന​ല്കി​യ 20 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​ന്ത്രി കൈ​മാ​റി. കാ​രി​ത്താ​സ് ഇ​ന്ത്യ അ​സി.​ഡ​യ​റ​ക്‌ട​ർ ഫാ. ​ജോ​ളി പു​ത്ത​ൻ​പു​ര​യി​ൽ അ​തി​ജീ​വ​നം പ​ദ്ധ​തി പൂ​ർ​ത്തീക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി. അതിജീവന പദ്ധതിയുടെ ഭാഗമായി 20 ആടുകളുടെ വിതരണ ഉദ്ഘാടനവും ഫാ.ജോളി പുത്തൻപുരയിൽ നിർവഹിച്ചു.

വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ വൈ​ദ്യു​ത വേ​ലി​യും സം​ര​ക്ഷ​ണ ഭി​ത്തി​യും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശാ​ന്തി​ന​ഗ​ർ ഇ​ട​വ​ക വി​കാ​രി ഫാ.​വി​ന്‍റോ ച​ക്യ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്​ ടി. ​വ​സ​ന്ത​കു​മാ​രി, പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചി​റ്റൂ​പ്പ​റ​മ്പി​ൽ, നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ​ഫ് ആ​നി​ത്താ​നം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. സ​ര​സ്വ​തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ളി കാ​ട്ടു​വി​ള, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ജി തെ​ക്കേ​മു​റി, ഷാ​ജി ക​ടു​കു​ന്നേ​ൽ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മ​ര​ങ്ങാ​ട്ടു​മാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി​എ​സ്എ​സ്എ​സ് ഡ​യ​റക്‌ട​ർ ഫാ.​ബെ​ന്നി നി​ര​പ്പേ​ൽ സ്വാ​ഗ​ത​വും അ​സി.​ഡ​യ​റക്‌ട​ർ ഫാ.​ജോ​ർ​ജ് ക​ള​രി​മു​റി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​തവി​ജ​യം നേ​ടി​യ അ​ല​ൻ ജോ​ർ​ജി​നെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.