മാ​തൃ​വേ​ദി ഹ​രി​തം-2019 പ​ദ്ധ​തി​യു​ടെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, June 23, 2019 1:40 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ത​ല​ശേരി അ​തി​രൂ​പ​ത​യി​ലെ അ​മ്മ​മാ​രു​ടെ സം​ഘ​ട​ന​യാ​യ മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഹ​രി​തം-2019 പ​ദ്ധ​തി​യു​ടെ ത​ല​ശേരി അ​തി​രൂ​പ​താത​ല ഉ​ദ്ഘാ​ട​നം പു​ന്ന​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ വാ​ഴ​ത്തൈ​ക​ള്‍ ന​ട്ടു​കൊ​ണ്ട് വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി​യും മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ പ​റ​മ്പി​ലും നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത മ​നോ​ഹ​ര മാ​തൃ​ത്വം എ​ന്ന സ​ന്ദേ​ശം പ​ക​ര്‍​ന്നു​കൊ​ണ്ട് രൂ​പ​ത​യി​ലെ അ​മ്മ​മാ​ര്‍ സ്വ​ന്തം വീ​ടു​ക​ളി​ല്‍ അ​ടു​ക്ക​ള​ത്തോ​ട്ടം നി​ര്‍​മി​ക്കും. വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന ജ്വാ​ല-2019 ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​മ്മ​മാ​രു​ടെ സ​മ്മേ​ള​നം ഫാ. ​ഷി​നോ​യ് പൂ​പ്പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൈ​ബ​ര്‍ സെ​ൽ എ​ന്ന വി​ഷ​യ​ത്തി​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​വീ​ന്ദ്ര​നാ​ഥ് ക്ലാ​സെ​ടു​ത്തു. മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ഇ​ട്ടി​യ​പ്പാ​റ, ബെ​ന്‍​സി കൊ​ട്ടു​കാ​പ്പ​ള്ളി, സി​സ്റ്റ​ര്‍ പൗ​ളി​ന്‍, ഡെ​യ്‌​സി മ​ച്ചി​യാ​നി, സി​സ്റ്റ​ര്‍ ഡോ​ണ, ഫാ.​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.