മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Monday, June 17, 2019 1:24 AM IST
ബ​ദി​യ​ഡു​ക്ക: മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ചെ​ര്‍​ക്ക​ള-​ക​ല്ല​ടു​ക്ക സം​സ്ഥാ​ന​പാ​ത​യി​ലെ ക​രി​മ്പി​ല​യി​ലാ​ണ് റോ​ഡി​ലേ​ക്ക് മ​രം​വീ​ണ​ത്. ഇ​തു​മൂ​ലം ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി.
കാ​സ​ര്‍​ഗോ​ഡ് നി​ന്നു​മെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് മ​രം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പ​നഃ​സ്ഥാ​പി​ച്ചു. ഈ ​പാ​ത​യോ​ര​ത്ത് ചെ​ര്‍​ല​ടു​ക്ക മു​ത​ല്‍ ഉ​ക്കി​ന​ടു​ക്ക വ​രെ ഉ​ണ​ങ്ങി​യ​തും അ​പ​ക​ടം വ​രു​ത്തു​ന്ന​തു​മാ​യ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണു​ള്ള​ത്.​
അ​പ​ക​ടം വ​രു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള മ​ര​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യു​വാ​ന്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത്നി​ന്നു ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.