ഒാ​ട്ടോ​റി​ക്ഷ​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Monday, June 17, 2019 1:22 AM IST
മു​ള്ളേ​രി​യ:​ ചെ​ര്‍​ക്ക​ള-​ജാ​ല്‍​സൂ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ലെ കൊ​ട്ട്യാ​ടി പ​ര​പ്പ​യി​ല്‍ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്. ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ കാ​സ​ർ​ഗോ​ഡ് ഇ​ന്ദി​രാ​ന​ഗ​റി​ലെ അ​ലി(50), ഭാ​ര്യ ആ​യി​ഷ(45), മ​ക്ക​ളാ​യ അ​ഫ്സ​ല്‍(20), ഹ​ന്ന(16) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ഫ്സ​ലി​ന്‍റെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. നാ​ലു​പേ​രേ​യും സു​ള്ള്യ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ദു​ഗി​ല​ടു​ക്ക​യി​ലെ ത​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ പോ​യി തി​രി​കെ മ​ട​ങ്ങു​മ്പോ​ള്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ കാ​സ​ർ​ഗോ​ഡ് നി​ന്ന് സു​ള്ള്യ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.