പ​ട​യ​ണി​ക്കോ​ല​ങ്ങ​ൾ ഉ​റ​ഞ്ഞാ​ടി;​ ആ​സ്വാ​ദ​ന ല​ഹ​രി​യി​ൽ കു​ട്ടി​ക​ൾ
Tuesday, May 21, 2019 1:30 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഫോ​ക്‌​ലാ​ൻ​ഡ്, ഇ​ട​യി​ലെ​ക്കാ​ട് ന​വോ​ദ​യ ഗ്ര​ന്ഥാ​ല​യം, ഇ​ൻ​ടാ​ക്, ഡോ​ർ​ഫ് കെ​റ്റ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ ഏ​ഴാ​മ​ത് അ​വ​ധി​ക്കാ​ല ക്യാ​മ്പാ​യ കി​ലു​ക്കാം​പെ​ട്ടി സ​മാ​പി​ച്ചു.
സ​മാ​പ​ന​ച്ച​ട​ങ്ങി​ലാ​ണ് മ​ധ്യ​കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സി​ര​ക​ളി​ൽ ആ​വേ​ശ​ത്തി​ന്‍റെ തി​ര​യ​ടി​ക്കു​ന്ന ക​ലാ​രൂ​പ​മാ​യ പ​ട​യ​ണി അ​ര​ങ്ങേ​റി​യ​ത്. ഇ​ട​യി​ലെ​ക്കാ​ട് നാ​ഗേ​ശ്വ​രി മൈ​താ​നി​യി​ൽ ന​ട​ന്ന അ​വ​ത​ര​ണ​ത്തി​ൽ കാ​ല​ൻ​കോ​ലം, ഗ​ണ​പ​തി​ക്കോ​ലം, സു​ന്ദ​ര​യ​ക്ഷി​ക്കോ​ലം, ഭൈ​ര​വി​ക്കോ​ലം എ​ന്നി​വ​യാ​ണ് നി​റ​ഞ്ഞാ​ടി​യ​ത്.
പ​ട​യ​ണി​യു​ടെ ഓ​രോ ഘ​ട്ട​വും രാ​വി​ലെ മു​ത​ൽ ത​ന്നെ കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു കോ​ലാ​വ​ത​ര​ണ​ത്തി​ലെ​ത്തി നി​ന്ന​ത് .
ക​വു​ങ്ങി​ൻ പാ​ള​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ചെ​ടു​ത്ത​താ​യി​രു​ന്നു മു​ഖം​മൂ​ടി​ക​ളും ത​ല​യി​ല​ണി​യു​ന്ന കി​രീ​ട​ങ്ങ​ളും. പ​ച്ച ഈ​ർ​ക്കി​ൽ കൊ​ണ്ട് കൂ​ട്ടി​യോ​ജി​പ്പി​ച്ച് ഭം​ഗി​യോ​ടെ മു​റി​ച്ചെ​ടു​ക്കു​ന്ന ക​വു​ങ്ങി​ൻ പാ​ള​ക​ളി​ൽ സൗ​ന്ദ​ര്യം മെ​ന​ഞ്ഞെ​ടു​ക്കു​ന്ന മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് കൗ​തു​ക​ക്കാ​ഴ്ച​യാ​യി.
പ​ച്ചി​ല​ച്ചാ​റും മ​ഞ്ഞ​ളും ക​രി​ക്ക​ട്ട​ക​ളും വി​വി​ധ വ​ർ​ണ​ങ്ങ​ളു​ള്ള ചു​ണ്ണാ​മ്പു​ക​ല്ലു​ക​ളും ചാ​ലി​ച്ചെ​ടു​ത്ത് പാ​ള​ക​ളി​ൽ വ​ര​യു​ടെ യും ​വ​ർ​ണ​ങ്ങ​ളു​ടെ​യും വി​സ്മ​യം തീ​ർ​ത്തു പ​തി​നൊ​ന്നം​ഗ പ​ട​യ​ണി​സം​ഘം. ത​പ്പും കൈ​മ​ണി​യും ചെ​ണ്ട​യും നി​റ​ഞ്ഞ വാ​ദ്യ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ഓ​ല​ച്ചൂ​ട്ടും പ​ന്ത​ങ്ങ​ളും കോ​ല​ങ്ങ​ൾ​ക്ക് വെ​ളി​ച്ച​ച്ച​ന്തം പ​ക​ർ​ന്നു.
കി​ലു​ക്കാം​പെ​ട്ടി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​സി.​സു​ബൈ​ദ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​ജ​യ​രാ​ജ​ൻ, പി.​വി.​പ്ര​ഭാ​ക​ര​ൻ, പി.​വി.​ഹ​രീ​ഷ്, വി.​ശ്രീ​ധ​ര​ൻ, വി. ​വി.​സ​ജീ​വ​ൻ, ആ​ശ ഗോ​വി​ന്ദ്, കെ.​പി.​വി.​രാ​ജീ​വ​ൻ, പി.​വേ​ണു​ഗോ​പാ​ല​ൻ, എം.​ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.