ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേരള വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന്
Tuesday, May 21, 2019 1:28 AM IST
പാ​ലാ​വ​യ​ൽ: ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള (എ​ഫ്ടി​എ​കെ)​യു​ടെ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന് പു​ളി​ങ്ങോം വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
രാ​വി​ലെ പ​ത്തി​ന് പ​താ​ക ഉ​യ​ർ​ത്ത​ലോ​ടെ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള അ​ഞ്ഞൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്, ക​ണ​ക്ക് , അ​ടു​ത്ത വ​ർ​ഷ​ത്തെ ബ​ജ​റ്റ് എ​ന്നി​വ​യു​ടെ അ​വ​ത​ര​ണ​വും തു​ട​ർ​ന്ന് വി​വി​ധ കൃ​ഷി​ക​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച​യും ന​ട​ക്കും.​
ഈ വ​ർ​ഷ​ത്തെ മി​ക​ച്ച ക​ർ​ഷ​ക പ്ര​തി​ഭ​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത തോ​മ​സ് തു​ണ്ടി​യി​ൽ( വാ​യാ​ട്ടു​പ​റ​മ്പ, ക​ണ്ണൂ​ർ), തോ​മ​സ് പ​റ​ശേ​രി( ക​ടു​മേ​നി, കാ​സ​ർ​ഗോ​ഡ് ), ജോ​ർ​ജ് ക​റു​ത്തേ​ടം (ന​ട​വ​യ​ൽ, വ​യ​നാ​ട്) എ​ന്നി​വ​രെ​യും ബാ​ല​ക​ർ​ഷ​ക പ്ര​തി​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഡാ​ർ​വി​ൻ ജോ​ജി പാ​റേ​ക്കാ​ട്ടി​ലി​നെ​യും (അ​ങ്ങാ​ടി​ക്ക​ട​വ്, ക​ണ്ണൂ​ർ) ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.