സ​മാ​ധാ​നം പുലരട്ടെ
Tuesday, May 21, 2019 1:28 AM IST
കാ​സ​ർ​ഗോ​ഡ്: ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സി​പി​എം, കോ​ണ്‍​ഗ്ര​സ് എ​ന്നീ പാ​ര്‍​ട്ടി​ക​ളു​ടെ ജി​ല്ലാ നേ​താ​ക്ക​ളു​ടെ പ്ര​ത്യേ​ക​യോ​ഗം ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്നു. ക​ല്യോ​ട്ട് കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ര്‍​ന്ന് ക​ള​ക്ട​റേ​റ്റി​ല്‍ ഫെ​ബ്രു​വ​രി 26ന് ​ചേ​ര്‍​ന്ന സ​ർ​വ​ക​ക്ഷി സ​മാ​ധാ​ന യോ​ഗ​ത്തി​ലും അ​തി​നു​ശേ​ഷം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, സ​ബ് ക​ള​ക്ട​ര്‍, ഡി​വൈ​എ​സ്പി തു​ട​ങ്ങി​യ ത​ല​ങ്ങ​ളി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ലും തീ​രു​മാ​ന​മാ​ക​ത്ത​തി​നാ​ലാ​ണ് ഇ​രു​പാ​ര്‍​ട്ടി​ക​ളു​ടേ​യും ജി​ല്ലാ നേ​താ​ക്ക​ളു​ടെ യോ​ഗം ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​ത്യേ​കം വി​ളി​ച്ചു​ചേ​ര്‍​ത്ത​ത്.
ക​ല്യോ​ട്ട് പ്ര​ദേ​ശ​ത്തു​ണ്ടാ​യ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളെ ഇ​രു​പാ​ര്‍​ട്ടി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നാ​ടി​ന്‍റെ സ​മാ​ധാ​ന​വും സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​വും നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യി പ​ര​സ്പ​രം വി​ട്ടു​വീ​ഴ്ച ചെ​യ്തു​കൊ​ണ്ട് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍​ക്കാ​യി ഏ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​രു ത​ര​ത്തി​ലു​ള്ള അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും ഭാ​വി​യി​ല്‍ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള ക​രു​ത​ല്‍ എ​ല്ലാ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​കും. പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍ നി​ഷ്പ​ക്ഷ​വും നീ​തി​പൂ​ര്‍​വ​വു​മാ​ക്കി സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു പൂ​ര്‍​ണ​സ​ഹ​ക​ര​ണം ഇ​രു​പാ​ര്‍​ട്ടി നേ​താ​ക്ക​ളും വാ​ഗ്ദാ​നം ചെ​യ്തു.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ല്യോ​ട്ട് പ്ര​ദേ​ശം ഉ​ള്‍​ക്കൊ​ള്ളു​ന്ന പു​ല്ലൂ​ര്‍- പെ​രി​യ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ഇ​രു​പാ​ര്‍​ട്ടി​ക​ളു​ടേ​യും പ്രാ​ദേ​ശി​ക​ത​ല​ത്തി​ലെ നേ​താ​ക്ക​ളെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക​യോ​ഗം ചേ​രു​വാ​നും തീ​രു​മാ​നി​ച്ചു. പ​ര​സ്പ​രം വി​ശ്വാ​സം വ​ള​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക്കും. ഇ​തി​നോ​ട് അ​നു​ബ​ന്ധ​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​രു​പാ​ര്‍​ട്ടി​ക​ളും പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്തു തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്നു നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.
ക​ല്ല്യോ​ട്ട് പ്ര​ദേ​ശ​ത്ത് എ​ന്തെ​ങ്കി​ലും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ഈ ​വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ നേ​രി​ട്ട് അ​റി​യി​ക്കു​ന്ന​തി​നാ​യി ഇ​രു​പാ​ര്‍​ട്ടി​ക​ളു​ടേ​യും പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ മൂ​ന്നു നേ​താ​ക്ക​ളെ വീ​തം ഉ​ള്‍​പ്പെ​ടു​ത്തി ആ​റം​ഗ ക​മ്മി​റ്റി രൂ​പീക​രി​ക്കും. സ​ബ് ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ക​ല്ല്യോ​ട്ട് സ്ഥാ​പി​ക്കും. ഈ ​പ്ര​ദേ​ശ​ത്ത് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കു വി​ധേ​യ​മാ​ക്കി സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രും. നി​സാ​ര​പ്ര​ശ്ന​ങ്ങ​ള്‍ പ​ര്‍​വ​തീ​ക​രി​ച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന വ്യ​ക്തി​ക​ള്‍​ക്കും പ്ര​സ്ഥാ​ന​ങ്ങ​ള്‍​ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ നി​രീ​ക്ഷി​ക്കാ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി. ക്രി​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന വ്യ​ക്തി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ല്‍ നി​ന്നും രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​നി​ല്‍​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ക​ല്യോ​ട്ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലെ​യും മു​ന്നാ​ട് പീ​പ്പി​ള്‍​സ് കോ​ള​ജി​ലേ​യും അ​ധ്യാ​പ​ക-ര​ക്ഷ​ാക​ര്‍​ത്തൃ സ​മി​തി പ്ര​തി​നി​ധി​ക​ളു​ടേ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​ടി​യ​ന്ത​രയോ​ഗം വി​ളി​ക്കും. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ല്‍ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ.​ജ​യ​ല​ക്ഷ്മി, അ​ഡീ​ഷ​ണ​ല്‍ എ​സ്പി പി.​ബി.​പ്ര​ശോ​ഭ്, ഡി​വൈ​എ​സ്പി (എ​സ്എ​സ്ബി ) പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, രാ​ഷ്ട്രീ​യ ക​ക്ഷി​പ്ര​തി​നി​ധി​ക​ളാ​യ പി.​ക​രു​ണാ​ക​ര​ന്‍ എം​പി, എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍, കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന്‍, ഹ​ക്കീം കു​ന്നി​ല്‍, എ.​ഗോ​വി​ന്ദ​ന്‍​നാ​യ​ര്‍, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.