വോ​ട്ടെ​ണ്ണ​ല്‍ ഇ​ങ്ങ​നെ..
Tuesday, May 21, 2019 1:28 AM IST
കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ലി​ല്‍ ഒ​രു റൗ​ണ്ടി​ല്‍ 89 ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ള്‍ എ​ണ്ണും. മൊ​ത്തം 15 റൗ​ണ്ടു​ക​ളി​ലാ​യി​ട്ടാ​കും വോ​ട്ടു​ക​ള്‍ എ​ണ്ണു​ക. മ​ണ്ഡ​ല​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍, പ​യ്യ​ന്നൂ​ര്‍, ക​ല്ല്യാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​കം വോ​ട്ടെ​ണ്ണ​ല്‍ റൂ​മു​ക​ളി​ലാ​യി കൗ​ണ്ടി​ംഗ് ടേ​ബി​ളു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​യും വോ​ട്ടെ​ണ്ണ​ല്‍ മു​റി​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ(​എ​ആ​ര്‍​ഒ) നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ടേ​ബി​ളും കൂ​ടാ​തെ നി​ശ്ചി​ത എ​ണ്ണം കൗ​ണ്ടിം​ഗ് ടേ​ബിളുക​ളും ഉ​ണ്ടാ​കും. ഓ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ലും കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍ എ​ന്നി​വ​രാ ണുണ്ടാ​കു​ക. എ​ആ​ര്‍​ഒ​യു​ടെ ടേ​ബി​ള്‍ ഉ​ള്‍​പ്പെ​ടെ ഓ​രോ ടേ​ബി​ളി​നു സ​മീ​പ​ത്തും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ര്‍​ക്ക് പ്ര​ത്യേ​ക സ്ഥ​ല​മു​ണ്ടാ​കും.
പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളും ഇ​വി​എം വോ​ട്ടു​ക​ളും രാ​വി​ലെ എ​ട്ടു മു​ത​ല്‍ എ​ണ്ണി​ത്തു​ട​ങ്ങും. ഈ ​വോ​ട്ടു​ക​ള്‍ എ​ല്ലാം എ​ണ്ണി​ത്തീ​ര്‍​ത്ത​തി​നു ശേ​ഷ​മാ​കും വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണു​ക.

വി​വി​പാ​റ്റ് എ​ണ്ണു​ന്ന​ത്
ഏ​തൊ​ക്കെ സാ​ഹ​ച​ര്യ​ത്തി​ല്‍ ?
ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും അ​ഞ്ചു​വീ​തം ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണും. ഇ​തു​ള്‍​പ്പെ​ടെ നാ​ലു സാ​ഹ​ച​ര്യ​ത്തിലാ​ണ് വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണു​ക.
1. ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ചു ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍.
2. ഇ​വി​എം ഡി​സ്‌​പ്ലേ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണും.
3. വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ചെ​യ്യു​ന്ന മോ​ക് പോ​ള്‍ നീ​ക്കം ചെ​യ്യാ​ത്ത ഇ​വി​എ​മ്മി​ന്‍റെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ളും എ​ണ്ണും.
4. വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യി ഇ​വി​എം ക്ലോ​സ് ബ​ട്ട​ന്‍ ഉ​പ​യോ​ഗി​ക്കാ​തെ സീ​ല്‍ ചെ​യ്ത ഇ​വി​എ​മ്മി​ന്‍റെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ളും എ​ണ്ണും.