സ്കൂ​ൾ തു​റ​ക്കു​ന്ന​ത് പെ​രു​ന്നാ​ൾ അ​വ​ധി​ക്ക് ശേ​ഷ​മാ​ക്ക​ണം
Monday, May 20, 2019 5:51 AM IST
കാ​സ​ർ​ഗോ​ഡ് : വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​ത് പെ​രു​ന്നാ​ളി​ന് ശേ​ഷ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ജൂ​ൺ മൂ​ന്നി ന് ​സ്കൂ​ൾ തു​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ജൂ​ൺ നാ​ലി​നോ അ​ഞ്ചി​നോ ചെ​റി​യ പെ​രു​ന്നാ​ൾ വ​രാ​നാ​ണ് സാ​ധ്യ​ത. ഇ​ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സൃ​ഷ്ടി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പെ​രു​ന്നാ​ളി​ന്‍റെ അ​വ​ധി കൂ​ടി ക​ഴി​ഞ്ഞ് സ്കൂ​ൾ തു​റ​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ഭാ​ഷാ​പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​ലും ജി​ല്ല​യി​ൽ അ​റ​ബി അ​ധ്യാ​പ​ക​രു​ടേ​ത​ട​ക്ക​മു​ള്ള ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ലും സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ൻ​റ് യ​ഹ്യാ​ഖാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൂ​സ​ക്കു​ട്ടി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഹു​ദ​വി ചെ​ർ​ക്ക​ള, ഹാ​രി​സ് ടി.​പി., താ​ജു​ദ്ദീ​ൻ, മു​ഹ​മ്മ​ദ​ലി പൈ​ക്ക, റ​സാ​ഖ് അ​റ്റ​ഗോ​ളി, അ​ഫീ​സ് പാ​ടി, മ​മ്മൂ​ട്ടി ചി​ത്താ​രി, റ​ഷീ​ദ് ഹോ​സ്ദു​ർ​ഗ്, ഷ​ഹീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.