ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് പൊ​ടി​ക്ക​ൽ യൂ​ണി​റ്റ്
Monday, May 20, 2019 5:49 AM IST
കാ​സ​ർ​ഗോ​ഡ് : ബേ​ഡ​ഡു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ണ്ടം​കു​ഴി നെ​ല്ലി​യ​ടു​ക്ക​ത്ത് പ്ലാ​സ്റ്റി​ക് പൊ​ടി​ക്ക​ൽ യൂ​ണി​റ്റ് തു​ട​ങ്ങി. ജി​ല്ല​യി​ൽ ഒ​രു പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ യൂ​ണി​റ്റാ​യി​രി​ക്കും ഇ​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും സം​ഭ​രി​ച്ച പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളാ​ണ് ഇ​വി​ടെ പൊ​ടി​ച്ച് മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​യെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ ഗു​ണ​മേ​ന്മ​യു​ള്ള പ്ലാ​സ്റ്റി​ക് മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​യി മാ​റ്റു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ക​ന്പ​നി​ക​ൾ​ക്ക് കൈ​മാ​റും.
ത​രം​തി​രി​ച്ച് പൊ​ടി​ച്ചെ​ടു​ക്കു​ന്ന​വ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.