സിപിഎം ആ​ളെ​ക്കൊ​ല്ലാ​ൻ എ​ന്ത് ആ​യു​ധ​വും എ​ടു​ക്കും: പാ​ച്ചേ​നി
Monday, May 20, 2019 5:49 AM IST
ക​ണ്ണൂ​ർ: കോ​ടി​യേ​രി​യു​ടെ പാ​ർ​ട്ടി ആ​ളെ​ക്കൊ​ല്ലാ​ൻ എ​ന്ത് ആ​യു​ധ​വും എ​ടു​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും മ​ടി കാ​ണി​ക്കാ​ത്ത​വ​രാ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി.
വ​ട​ക​ര ലോ​ക്​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച മു​ൻ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ത​ല​ശേ​രി മു​നിസി​പ്പ​ൽ കൗ​ൺ​സി​ല​റു​മാ​യ സി.​ഒ.​ടി. ന​സീ​റി​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ പ​രാ​മ​ർ​ശി​ച്ചു​ള്ള സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന മ​ല​ർ​ന്നു കി​ട​ന്നു തു​പ്പു​ന്ന​തി​നു തു​ല്യ​മാ​ണ്.
എ​ല്ലാ കൊ​ല​പാ​ത​കം ന​ട​ന്ന​പ്പോ​ഴും പ​രോ​ക്ഷ​മാ​യി കൊ​ല​പാ​ത​ക​ത്തെ ന്യാ​യീ​ക​രി​ച്ചു ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന​തി​നും ഇ​ങ്ങ​നെ ത​ന്നെ​യാ​ണു പ​റ​യാ​റു​ള്ള​ത്.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സ​മ​യ​ത്തു ടി.​പി.​ ച​ന്ദ്ര​ശേ​ഖ​ര​നെ ക്രൂ​ര​മാ​യി വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഞ​ങ്ങ​ൾ ആ​രെ​യെ​ങ്കി​ലും കൊ​ല്ലു​മോ​യെ​ന്നു ചോ​ദി​ച്ച​തും മാ​ഷാ അ​ള്ളാ എ​ന്നെ​ഴു​തി​യ സ്റ്റി​ക്ക​ർ പ​തി​ച്ച വ​ണ്ടി​യി​ൽ വ​ന്ന​തു തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നും പ​റ​ഞ്ഞ​വ​രു​ടെ പൊ​യ്മു​ഖം കേ​ര​ള​ക്ക​ര മ​റ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.