"ചി​രി​പൂ​രം'കാ​ർ​ട്ടൂ​ൺ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
Monday, May 20, 2019 5:49 AM IST
ക​ണ്ണൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​വേ​ള​യി​ൽ മ​ല​യാ​ള​ത്തി​ലെ വി​വി​ധ പ​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച നൂ​റി​ലേ​റെ കാ​ർ​ട്ടൂ​ണു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​യ "ചി​രി​പൂ​രം' ക​ണ്ണൂ​ർ പ്ര​സ്ക്ല​ബി​ൽ തു​ട​ങ്ങി. ക​ണ്ണൂ​ർ പ്ര​സ് ക്ല​ബും കാ​ർ​ട്ടൂ​ൺ അ​ക്കാ​ദ​മി​യും ചേ​ർ​ന്നൊ​രു​ക്കി​യ പ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും. വ​ര​ക്കാ​ൻ എ​ളു​പ്പ​മു​ള്ള​തു​കൊ​ണ്ടാ​കാം ത​ന്നെ പോ​ലു​ള്ള​വ​രെ കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ​ക്കു വ​ലി​യ ഇ​ഷ്ട​മാ​ണെ​ന്നു പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​ല്പം വ്യ​ത്യ​സ്ത ലു​ക്കു​ള്ള​വ​രാ​ണു കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളു​ടെ സ്ഥി​രം ഇ​ര​ക​ളെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​കെ.​പ​ത്മ​നാ​ഭ​ൻ. എ​ന്നാ​ൽ "ചി​രി​പൂ​രം" പ്ര​ദ​ർ​ശ​ന​ത്തി​ലെ നൂ​റോ​ളം കാ​ർ​ട്ടൂ​ണു​ക​ളി​ൽ ഒ​ന്നി​ൽ പോ​ലും താ​നി​ല്ല എ​ന്ന​തി​ൽ മ​ന്ത്രി​ക്കു പ​രി​ഭി​വം. കാ​ർ​ട്ടൂ​ണി​സ്റ്റ് ഗി​രീ​ഷ് മ​ക്രേ​രി വ​ര​ച്ച ത​ന്‍റെ കാ​രി​ക്കേ​ച്ച​ർ സി.​കെ. പ​ത്മ​നാ​ഭ​ൻ മ​ന്ത്രി​ക്കു സ​മ്മാ​നി​ച്ച​തോ​ടെ ക​ട​ന്ന​പ്പ​ള്ളി​യു​ടെ പ​രി​ഭ​വ​വും മാ​റി. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ. ​കെ. ഹാ​രി​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സി. ​സു​നി​ൽ​കു​മാ​ർ, കാ​ർ​ട്ടൂ​ൺ അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സു​രേ​ന്ദ്ര​ൻ വ​ര​ച്ചാ​ൽ, ജെ​പി നി​ർ​മ​ല​ഗി​രി, ഗി​രീ​ഷ് മ​ക്രേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.